ക്ഷീര സംഗമം നാളെമുതല്‍ പിണറായിയില്‍

Thursday 5 January 2017 9:15 pm IST

കണ്ണൂര്‍: ക്ഷീരവികസനവകുപ്പ്, ക്ഷീരസഹകരണ സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 7 മുതല്‍ 15 വരെ പിണറായില്‍ ജില്ലാ ക്ഷീരസംഗമം നടത്തുന്നു. ഏഴിന് കാലത്ത് എല്ലാ ക്ഷീരസംഘങ്ങളിലും പതാകയുയര്‍ത്തന്നതോടെ സംഗമ പരിപാടിക്ക് തുടക്കമാവുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി കെ.രാജു മാത്തിലില്‍ വെച്ച് ഡയറി ഡയറക്ടറിയുടെ പ്രകാശനം നിര്‍വ്വഹിക്കും. എട്ടിന് പിണറായി ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാതല ചിത്രരചനാ മത്സരം, കാര്‍ഷിക, നാടന്‍ കായികമത്സരങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. ഒമ്പതിന് ജില്ലാതല കന്നുകാലി പ്രദര്‍ശന മത്സരവും വന്ധ്യതാനിവാരണ ക്യാമ്പും നടത്തും. കന്നുകാലി വന്ധ്യതാ-പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സും ഉണ്ടായിരിക്കും. 11ന് ക്ഷീരസംഗമ വിളംബരഘോയാത്ര പിണറായി ടൗണില്‍ നടക്കും. 12ന് സ്റ്റുഡന്‍സ് ഡയറി ക്ലബ്ബ് ഉദ്ഘാടനം കെ.കെ.രാഗേഷ് എംപി നിര്‍വ്വഹിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും തുടര്‍ന്ന് സംരംഭകത്വ സെമിനാറും ഉണ്ടായിരിക്കും. 13ന് സണ്ണിജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഘം ജീവനക്കാര്‍ക്കുള്ള ശില്‍പശാല സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള മത്സരപരിപാടികള്‍ നടത്തും. 15ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷീരസംഗമവും ക്ഷീരവികസന സെമിനാറും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കും. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം, മികച്ച ക്ഷീരസംഘങ്ങള്‍ക്കുള്ള അവാര്‍ഡ്, മികച്ച ക്ഷീരകര്‍ഷക കര്‍ഷകനുള്ള ക്യാഷ് അവാര്‍ഡ്, കന്നുകാലി പ്രദര്‍ശന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എന്നിവ നല്‍കും. മത്സരത്തിലേക്ക് പരിഗണിക്കേണ്ട പ്രബന്ധം ഹരിതകേരളവും ക്ഷീരമേഖലയും എന്ന വിഷയത്തെ ആസ്പദമാക്കി ആയിരം വാക്കില്‍ കൂടാതെ മലയാളത്തില്‍ എഴുതിയതായിരിക്കണം. ബന്ധപ്പെട്ട സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള പ്രബന്ധം സെക്രട്ടറി, പിണറായി ക്ഷീരസഹകരണസംഘം, പിണറായി എന്ന വിലാസത്തില്‍ ലഭിക്കണം. അവാസതിയ്യതി ജനുവരി 12 ആണ്. സെല്‍ഫി വിത്ത് പശു മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോ മത്സരത്തിനായി 8089621572, 974594486 എന്ന വാട്‌സ്ആപ്പ് നമ്പറിലോ അല്ലെങ്കില്‍ ുശിമൃമ്യശസ@ൈഴാമശഹ.രീാ എന്ന ഇമെയിലിലോ അയക്കേണ്ടതാണ്. ഫോട്ടോ ലഭിക്കേണ്ട അവസാനതിയ്യതി ജനുവരി 10. വാര്‍ത്താസമ്മേളനത്തില്‍ മേപ്പാട്ട് വിജയന്‍, ജെയിന്‍ജോര്‍ജ്. ജയരാജന്‍ മാസ്റ്റര്‍, നിഷാദ്, കെ.രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.