അമ്പലപ്പുഴ: കൗമാരകലാവിരുന്നില് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തുറവൂര്‍ ഉപജില്ല മുന്നേറുന്നു. ആകെയുള്ള നൂറിനങ്ങളില് മൂന്നാം ദിവസമായ ഇന്നലെ 57 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തുറവുര്‍ ഉപജില്ലക്ക് 190ഉം കായംകുളം ഉപജില്ലക്ക് 174ഉം ചെങ്ങന്നൂര്‍ ഉപജില്ലക്ക് 158 പോയിന്റും ലഭിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 163 പോയിന്റു നേടി കായംകുളം മുന്നേറ്റം തുടരുകയാണ്.
155 പോയിന്റോടെ ചേര്‍ത്തലയാണ് തൊട്ടുപിന്നില്‍. 150 പോയിന്റോടെ ആലപ്പുഴ ഉപജില്ല മൂന്നാം സ്ഥാനത്തുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ആകെയുള്ള 89 ഇനങ്ങളില്‍ 50 ഇനങ്ങള്‍ പൂര്‍ത്തിയായി. യുപി വിഭാഗത്തില്‍ 69 പോയിന്റോടെ കായംകുളം 68 പോയിന്റോടെ ഹരിപ്പാടും മുന്നിലാണ്.
യുപി അറബിക് വിഭാഗത്തില്‍ 48 പോയിന്റു നേടി തുറവൂര്‍ ഉപജില്ലയാണ് മുന്നില്‍ 46 പോയിന്റു വീതം നേടി അമ്പലപ്പുഴയും കായംകുളം തൊട്ടുപിന്നിലാണ്. 40 പോയിന്റോടെ ആലപ്പുഴ മൂന്നാം സ്ഥാനത്തുണ്ട്. ഹൈസ്കൂള്‍ അറബിക് വിഭാഗത്തില്‍ 68 പോയിന്റു നേടി ആലപ്പുഴയും 62 പോയിന്റു നേടി കായംകുളവും 57 പോയിന്റു നേടി ചേര്‍ത്തലയും മുന്നേറ്റം തുടരുകയാണ്.
യുപി സംസ്കൃത വിഭാഗത്തില്‍ 52 പോയിന്റോടെ ഹരിപ്പാടും 40 പോയിന്റു നേടി ആലപ്പുഴയും 39 പോയിന്റു നേടി കായംകുളവും മുന്നിലാണ്. ഹൈസ്കൂള്‍ സംസ്കൃത വിഭാഗത്തില്‍ 42 പോയിന്റു നേടി മാവേലിക്കരയും 40 പോയിന്റോടെ തുറവൂരും 31 പോയിന്റോടെ ആലപ്പുഴയും മുന്നേറ്റം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: