കണ്ണൂര്‍: വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഉദാത്ത മാതൃകയായ ചെമ്പിലോട് ഗ്രാമപഞ്ചായത്തിന് വീണ്ടും ദേശീയ അംഗീകാരം ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ലക്ഷ്മി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലാദ്യമായി പ്ലാസ്റ്റിക്ക് റിസൈക്ലിംഗ് പ്ലാന്റ് നിര്‍മ്മിച്ച് നാടിന് സമര്‍പ്പിച്ച പ്രവര്‍ത്തനം ദേശീയ തലത്തില്‍ എ്ല്ലാ ഗ്രാമ പഞ്ചായത്തുകളിലും നിര്‍ബന്ധമായും നടപ്പാക്കേണ്ട അഞ്ച് പ്രവര്‍ത്തനങ്ങളില്‍ ഒന്നായി കേന്ദ്രസര്‍ക്കാരും കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയവും തെരഞ്ഞടുത്തു. ചെമ്പിലോട് ഗ്രാമ പഞ്ചായത്തിലാണ് ഇന്ത്യയില്‍ ആദ്യമായി ഒരു തദ്ദേശ ഭരണസ്ഥാപനം പ്ലാസ്റ്റിക്ക് റിസൈക്ലിങ് യൂനിറ്റ് സ്ഥാപിക്കുന്നത്്. കൂടാതെ ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ ചെമ്പിലോട് റിസൈക്ലിങ് പ്ലാന്റ് ചിത്രീകരിച്ച അനില്‍ ഒഡേസക്ക് മൂന്നാം സ്ഥാനം ലഭ്യമായി. പ്രശസ്തി പത്രവും 2.5 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുമാണ് ലഭിച്ചത്. ജില്ലാ സംസ്ഥാന, ദേശീയ തലങ്ങളിലായി ഇരുപതിലധികം പുരസ്കാരങ്ങള്‍ ഇതിനകം ചെമ്പിലോട് ഗ്രാമ പഞ്ചായത്തിന് ലഭ്യമായിട്ടുണ്ട്. അബ്ദുല്‍ ഫത്താര്‍, കെ.രത്നാകരന്, എം.രാമകൃഷ്ണന്, അനില്‍ ഒഡേസ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: