പയ്യന്നുര്‍: മഞ്ചേരികരിക്കാട് ശ്രീ സുബ്രഹ്മണ്യ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന സ്കന്ദപുരാണ മഹായജ്ഞത്തോടും അയ്യപ്പസത്രത്തോടും അനുബന്ധിച്ച് മികച്ച സംഘാടനത്തിനുള്ള യജ്ഞശ്രീ പുരസ്കാരം എം. ശ്രീധരന് നമ്പൂതിരിക്ക് ലഭിച്ചു. പഴനിമല, ശബരിമല തന്ത്രിമാരും തന്ത്ര വിദ്യാപീഠം കുലപതി അഴകത്ത് ശാസ്ത്ര ശര്മ്മന്നമ്പൂതിരിയും ചേര്‍ന്നാണ് പുരസ്കാരം നല്‍കിയത്. ആദ്ധാത്മിക രംഗത്ത് ഇതിന് മുമ്പ് നടന്ന ഒട്ടനവധി യാഗങ്ങളും യജ്ഞങ്ങളും രഥയാത്രകളും നടത്തി ശ്രദ്ധേയനായ ശ്രീധരന് നമ്പൂതിരി സ്കന്ദപുരാണയജ്ഞത്തിന്റെയും ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു. കേരളക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറിയും മുന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: