നാറാത്ത് മുച്ചിലോട്ട് ഭഗവതി കളിയാട്ടം 9ന് തുടങ്ങും

Thursday 5 January 2017 9:44 pm IST

നാറാത്ത്: നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 9 മുതല്‍ 12 വരെ നടക്കും. 8ന് നാറാത്ത് ചെറിയത്ത് കാവ് നാഗസ്ഥാനത്തുനിന്നും വൈകുന്നേരം 3 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര നടക്കും. 4 മണിക്ക് വണ്ണാരത്തറക്ക് കുറിയിടല്‍ എഴുന്നള്ളത്ത്. 9ന് രാവില 9 മണിക്ക് പ്രശ്‌നചിന്ത. വൈകുന്നേരം 3മണിക്ക്് മുച്ചിലോട്ട് ഭഗവതിയുട തോറ്റം, കൂടിയാട്ടം, കുഴിയടുപ്പില്‍ തീ പകരല്‍. രാത്രി 7 മുതല്‍ വിവിധ തോറ്റങ്ങളും വെള്ളാട്ടങ്ങളും 10ന് പുലര്‍ച്ചെ മുതല്‍ പുള്ളൂര്‍ കണ്ണന്‍, കരിവേടന്‍ ദൈവം, കണ്ണങ്കാട്ട് ഭഗവതി, പുലിയൂര്‍ കാളി എന്നിവയുട കോലം. രാത്രി 10ന് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം, 11ന് പുലര്‍ച്ചെ മുതല്‍ മുച്ചിലോട്ട് ഭഗവതിയുട തോറ്റം, കൂടിയാട്ടം, പുല്ലൂര്‍ കണ്ണന്‍, കണ്ണങ്ങാട്ട് ഭഗവതി പുലിയൂര്‍ കാളി ദൈവങ്ങളുടെ കോലം. 12ന് രാവിലെ മുതല്‍ വിവിധ തെയ്യക്കോലങ്ങള്‍, ഉച്ച് 1.30ന് മേലേരി കയ്യേല്‍ക്കല്‍, 2 മണിക്ക് മുച്ചിലോട്ട് ഭഗവതിയുട തിരുമുടി നിവരല്‍, രാത്രി 11ന് ആറാടിക്കല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.