തൊടുപുഴ മുന്നില്‍

Thursday 5 January 2017 9:27 pm IST

തൊടുപുഴ: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം രണ്ടാം ദിനം പിന്നിടുമ്പോള്‍ ആതിഥേയരായ തൊടുപുഴ ഉപജില്ല മുന്നില്‍. യുപി വിഭാഗത്തില്‍ കട്ടപ്പനയും തൊടുപുഴയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ തൊടുപുഴയാണ് മുന്നില്‍. യുപി വിഭാഗത്തില്‍ 17 ഇനങ്ങള്‍ പൂര്‍ത്തിയാപ്പോള്‍ കട്ടപ്പന 71 പോയിന്റ് നേടിയപ്പോള്‍ തൊടുപുഴയ്ക്ക് 70 പോയിന്റാണുള്ളത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 44 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 169 പോയിന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 38 ഇനങ്ങള്‍ പൂര്‍ത്തിയാപ്പോള്‍ 180 പോയിന്റും നേടി തൊടുപുഴ മുന്നേറുകയാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 150 പോയിന്റുമായി കട്ടപ്പനയാണ് രണ്ടാം സ്ഥാനത്ത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 152 പോയിന്റുമായി അടിമാലി ഉപജില്ല രണ്ടാം സ്ഥാനത്തുണ്ട്. സ്‌കൂള്‍ തലത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ കുമാരമംഗലം എംകെഎന്‍എംഎച്ച്എസ്എസിനാണ് ലീഡ്. ഹയര്‍സെക്കന്‍ഡറിയില്‍ കുമാരമംഗലം 55 പോയിന്റ് നേടിയപ്പോള്‍ തൊട്ടുപിന്നിലുള്ള മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്എസ് 43 പോയിന്റ് നേടി. ഹൈസ്‌കൂള്‍ തലത്തില്‍ കുമാരമംഗലം 55 പോയിന്റുമായി മുന്നേറുമ്പോള്‍ തൊട്ടുപിന്നിലുള്ള കട്ടപ്പന ഓസാനത്തിന് 38 പോയിന്റാണുള്ളത്. യുപി വിഭാഗത്തില്‍ 25 വീതം പോയിന്റുകളുമായി അട്ടപ്പള്ളം സെന്റ് തോമസ് ഇഎംഎച്ച്എസ്എസും മൂലമറ്റം എസ്എച്ച്ഇഎംഎച്ച്എസും ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. വാശിയേറിയ മത്സരങ്ങളാണ് ഓരോ വേദിയിലും നടക്കുന്നത്. വൈകുന്നേരം നടന്ന സംഘ നൃത്തം കാണാന്‍ നിരവധി കാണികളാണ് ഒഴുകിയെത്തിയത്. വേദികള്‍ അടുത്തടുത്ത് ലഭിക്കാത്തതില്‍ പരാതിയും ഉയരുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിന് പൊരിവെയിലത്ത് സെന്റ് സെബാസ്റ്റിന്‍ യുപിഎസിന് സമീപത്തെ ഹാളില്‍ വരെ ഒരു കിലോ മീറ്ററോളം നടക്കേണ്ട ഗതികേടിലാണ് മറ്റ് വേദികളിലെ കുട്ടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.