തിരുവല്ലയും കോന്നിയും അടൂരും മുന്നേറുന്നു

Thursday 5 January 2017 9:52 pm IST

അടൂര്‍ : കഴിഞ്ഞ നാലു ദിവസമായി അടൂരില്‍ നടക്കുന്ന റവന്യൂ ജില്ലാ സകൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. ഇന്നലെ രാത്രി 10 മണിവരെയുള്ള മത്സരഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഹയര്‍ സെക്കന്ററിയില്‍ തിരുവല്ല, ഹൈസ്‌കൂളില്‍ കോന്നി, യുപിയില്‍ അടൂര്‍ ഉപജില്ലകളാണ് മുന്നില്‍. ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍കിടങ്ങന്നൂര്‍ എസ് വിജിവിഎച്ച്എസ്എസാണ് മുന്നിലെത്തിയിരിക്കുന്നത്.യുപി വിഭാഗത്തില്‍ അടൂര്‍ ഹോളി ഏഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ്മുന്നില്‍.ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തിരുവല്ല - 228, കോന്നി - 225, ആറന്മുള -199, അടൂര്‍ - 198, പത്തനംതിട്ട - 197 എന്നിങ്ങനെയാണ് മുന്നിലുള്ളഉപജില്ലകള്‍ക്കു ലഭിച്ചിരിക്കുന്ന പോയിന്റ്.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോന്നി - 223, പത്തനംതിട്ട - 210, മല്ലപ്പള്ളി - 188,റാന്നി - 186, തിരുവല്ല - 183.യുപി വിഭാഗത്തില്‍ അടൂര്‍ - 102, പന്തളം - 96, പത്തനംതിട്ട - 92, കോന്നി -88, ആറന്മുള - 84 എന്നിങ്ങനെയാണ് ഉപജില്ലകളുടെ പോയിന്റ്. സംസ്‌കൃതോത്സവത്തില്‍ റാന്നിഉപജില്ല ഹൈസ്‌കൂള്‍ വിഭാഗത്തിലും അടൂര്‍ ഉപജില്ല യുപി വിഭാഗത്തിലും കിരീടം നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ റാന്നി എസ്‌സി എച്ച്എസ്എസും യുപി വിഭാഗത്തില്‍ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസും ചാമ്പ്യന്‍ഷിപ്പ് നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ റാന്നി - 89, പുല്ലാട് - 86, അടൂര്‍ - 79എന്നിങ്ങനെയാണ് ഉപജില്ലകളുടെ പോയിന്റ്. യുപി വിഭാഗത്തില്‍ അടൂര്‍ -82, തിരുവല്ല - 73, പന്തളം - 66, പത്തനംതിട്ട - 66.സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ റാന്നി എസ്‌സിഎച്ച്എസ്എസ് -89, വള്ളംകുളം നാഷണല്‍ എച്ച്എസ് - 86, അങ്ങാടിക്കല്‍ എസ്എന്‍വിഎച്ച്എസ് -56, കിടങ്ങന്നൂര്‍ എസ് വിജിവിഎച്ച്എസ്എസ് - 41. യുപി വിഭാഗത്തില്‍വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ് - 56, പേഴുംപാറഡിപിഎംയുപിഎസ് - 53, റാന്നി എസ്‌സിഎച്ച്എസ്എസ് - 49, തിരുമൂലവിലാസം യുപിഎസ് - 40 എന്നിങ്ങനെയാണ് പോയിന്റ് നില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.