തുറവൂര്‍: ആശുപത്രികളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഉപവാസ സമരം നടത്തി. എഴുപുന്ന ശ്രീനാരായണ പുരം ഗവ. ആശുപത്രി, തുറവൂര്‍ താലൂക്കാശുപത്രി എന്നിവിടങ്ങളിലാണ് ബിജെപി സമരം നടത്തിയത്. തുറവൂര്‍ താലൂക്കാശുപത്രിക്കുമുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ആവശ്യമായ ജീവനക്കാരെ നിയമിക്കുക, രാത്രി കാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് തുറവുര്‍, കുത്തിയതോട് പഞ്ചായത്തു കമ്മിറ്റികള്‍ ധര്‍ണ്ണ നടത്തിയത്. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍, സി. മധുസുദനന്‍, കെ.കെ. സജീവന്, എന്‍.വി. പ്രകാശന്, ബി. ബാലാനന്ദന്, എന്‍. രൂപേഷ്, ഹരീഷ് എന്നിവര്‍ പ്രസംഗിച്ചു.
എഴുപുന്ന ശ്രീനാരായണപുരം ഗവ. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഏകദിന ഉപവാസ സമരം മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മൂന്നു ഡോക്ടര്‍മാരും 21 ജീവനക്കാരും 15 ബഡ്ഡും കിടത്തിചികിത്സയും ഉണ്ടായിരുന്ന ഹോസ്പിറ്റലിന്റെ അവസ്ഥ കഴിഞ്ഞ 10 വര്‍ഷമായി വളരെ ദയനീയമാണ്. സ്ഥിരമായി ഡോക്ടറും ജീവനക്കാരും ഇല്ല. ഈ അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: