ചേര്‍ത്തല: അഖില കേരള ജ്യോതി ശാസ്ത്ര മണ്ഡലം താലൂക്ക് സമിതിയുടെ പ്രഥമ വാര്‍ഷികം ഏഴിന് നടക്കും. ബ്രാഹ്മണസമൂഹ മഠം ഹാളില്‍ രാവിലെ 10 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും. ശങ്കര്‍ദാസ് വയലാര്‍ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയര്മാന് ഐസക് മാടവന മുഖ്യപ്രഭാഷണം നടത്തും. കൗണ്‍സിലര്‍ പി. ജ്യോതിമോള്‍, എകെജെഎം സംസ്ഥാന സെക്രട്ടറി ശ്രേയസ് എസ്. നമ്പൂതിരി, ജില്ലാ രക്ഷാധികാരി എന്‍. ഗോവിന്ദന് നമ്പൂതിരി, ഹരികൃഷ്ണന് കരുവാറ്റ എന്നിവര്‍ സംസാരിക്കും. പ്രഭാകരന് നമ്പൂതിരി, മുരളീധരന് തന്ത്രി, ശ്രീധരന് നമ്പൂതിരി, ഡോ. മധു.എന്‍. പോറ്റി, രവീന്ദ്രപ്പണിക്കര്‍, കെ.കെ. മണിയന്, സഹദേവന് പുത്തനങ്ങാടി, കെ.കെ. അനുജന്, രവി തോപ്പന്ട, ടി.കെ. വിശ്വനാഥന്, പൊന്നപ്പന് ഒളതല തുടങ്ങിയവരെ ആദരിക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ജ്യോതിഷ വിജ്ഞാന ക്ലാസ് മുത്തോലപുരം ചന്ദ്രശേഖരന് നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: