തളിപ്പറമ്പ്: ദേശീയ പാതയില്‍ കപ്പണത്തട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കപ്പണത്തട്ട് ഇറക്കത്തില്‍ ഇന്നലെ രാവിലെ 11 മണിയോടെ കാറും സ്വകാര്യ ബസ്സും കൂട്ടിയിച്ചാണ് അപകടം. ധര്‍മ്മടം വെള്ളൊഴുക്ക് തൊയിബയിലെ സുമയ്യ (37) ആണ് മരിച്ചത്. സുമയ്യയുടെ സഹോദരി സാജിത (32), ഇളയമ്മ സീനത്ത് (35), കാര്‍ഡ്രൈവര്‍ തലശ്ശേരി നമ്പ്യാര്‍ പീടികയിലെ നാദിര്‍ഷാ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ മൂന്ന്പേരെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗബാധിതയായ സുമയ്യയെ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി കൊണ്ടുവരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: