കണ്ണൂര്‍: കേരള ഗ്രാമീണ്‍ ബാങ്ക് വ്യാപാരികള്‍ക്കുവേണ്ടി രൂപപ്പെടുത്തിയ ആധാര്‍ ഉപയോഗിച്ചുള്ള പുതിയ മൊബൈല്‍ ആപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. കേരള ഗ്രാമീണ്‍ ബാങ്ക് എടക്കാട് ശാഖാ പരിസരത്ത് വൈകുന്നേരം 5 മണിക്ക് കാനറാ ബാങ്ക് ജനറല്‍ മാനേജര്‍ രവീന്ദ്ര ഭണ്ഡാരിയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും.
എടിഎം/ക്രെഡിറ്റ് കാര്‍ഡുകളുടെ സഹായമില്ലാതെ തന്നെ ആധാര്‍ നമ്പറും വിരലടയാളവും മാത്രം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും കറന്‍സി രഹിത പണമിടപാടുകള്‍ നടത്തുവാന്‍ കഴിയുന്ന ലളിതവും സുരക്ഷിതവുമായ സാങ്കേതിക വിദ്യ കേരള ഗ്രാമീണ്‍ ബാങ്കാണ് കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ കേരളഗ്രാമീണ്‍ ബാങ്ക് ചെയര്മാന് കെ.വി.ഷാജി, കടമ്പൂര് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഗിരീശന്, കനറാ ബാങ്ക് അസി. ജനറല്‍ മാനേജര്‍ കെ.എസ്.രാജഗോപാല്‍, നബാര്‍ഡ് ജില്ലാ അധികാരി എസ്.എസ്.നാഗേഷ്, ഗ്രാമീണ്‍ ബാങ്ക് ജനറല്‍ മാനേജര്‍ എസ്.രാധാകൃഷ്ണന് നായര്‍, ലീഡ് ബാങ്ക് ജില്ലാ ചീഫ് മാനേജര്‍ പി.സന്തോഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: