ആലക്കോട്: പ്രസിദ്ധമായ കോഴിത്താവളം പായത്ത് കരിഞ്ചാമുണ്ടി മൂലസ്ഥാന ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 17നും കളിയാട്ട മഹോത്സവം 22 മുതല്‍ 25 വരെയും നടക്കും. 16ന് കലവറ നിറക്കല്‍ ഘോഷയാത്ര, വിവിധ ദിവസങ്ങളിലായി തിരുവാതിര, സംഗീത സദസ്സ്, വില്‍കലാമേള എന്നിവയും ഉണ്ടായിരിക്കും. ക്ഷേത്രം തന്ത്രി പന്നിയോട്ടില്ലത്ത് മാധവന് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: