കളിയാട്ട മഹോത്സവം

Thursday 5 January 2017 9:46 pm IST

കണ്ണൂര്‍: ചിറക്കല്‍ കുന്നാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 7 മുതല്‍ 10വരെ തിയ്യതികളില്‍ നടക്കും. 8 മുതല്‍ 10വരെ പുലര്‍ച്ചെ 5ന് നരമ്പില്‍ ഭഗവതി, 7ന് കണ്ണങ്കാട്ട് ഭഗവതി, 8ന് പുല്ലൂര്‍ കാളി ഭഗവതി തെയ്യക്കോലങ്ങളും 8, 9 തിയ്യതികളില്‍ വൈകുന്നേരം 6ന് പുലിയൂര്‍ കണ്ണന്‍ വെള്ളാട്ടവും നടക്കും. കളിയാട്ടത്തിന്റെ ഭാഗമായി 7ന് വൈകുന്നേരം 6.15ന് കുന്നാവ് ജലദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ നിന്നും നിറകുടം എഴുന്നള്ളത്ത്, 6.30ന് കലവറ നിറക്കല്‍, 7 മുതല്‍ വിവിധ കലാപരിപാടികള്‍, 10ന് ഉച്ചക്ക് പ്രധാന ദേവതയായ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.