കണ്ണൂര്‍: മുണ്ടയാട് പൗള്‍ട്രി ഫാമില്‍ ഓഫീസ്-ഹാച്ചറി സമുച്ചയത്തിന്റെ ശിലാസ്ഥാപനവും പൗള്‍ട്രി ഷെഡുകളുടെ ഉദ്ഘാടനവും 7 ന് വൈകിട്ട് 3 മണിക്ക് മന്ത്രി അഡ്വ.കെ രാജു നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പളളി അധ്യക്ഷത വഹിക്കും. കറവയന്ത്രങ്ങളുടെ വിതരണം മേയര്‍ ഇ .പി.ലതയും ഗോവര്‍ദ്ധിനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി.കെ.ശ്രീമതി എംപി യും നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന കര്‍ഷക സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: