കണ്ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ക്ഷേത്രകലകളുടെ സംരക്ഷണവും പ്രോത്സാഹനവും ലക്ഷ്യമിട്ട് ആരംഭിച്ച ക്ഷേത്രകലാ അക്കാദമിയുടെ പുതിയ ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണം ഇന്ന് (ജനുവരി 6) നടക്കും. മാടായിക്കാവ് ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങ് രാവിലെ 10 മണിക്ക് ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സജ്ജീവ് മറോളി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് മുഖ്യാതിഥിയാവും. ഡോ.കെ.എച്ച്.സുബ്രഹ്മണ്യന്, ഒതയമ്മാടം(ചെയര്മാന്), ഡോ.വൈ.വി കണ്ണന്, എടാട്ട്(സെക്രട്ടറി), ടി.വി.രാജേഷ് എംഎല്‍എ, പി.പി.ദാമോദരന്‍, ഗോവിന്ദന് കണ്ണപുരം, കൃഷ്ണന് നടുവിലത്ത്, ചെറുതാഴം ചന്ദ്രന്, രവീന്ദ്രരാജവര്മ്മ(അംഗങ്ങള്‍) എന്നിവരാണ് പുനസംഘടിപ്പിച്ച മാടായിക്കാവ് ക്ഷേത്രകലാ അക്കാദമി ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: