കണ്ണൂര്‍: റേഷഭക്ഷ്യഭദ്രതാ നിയമം സംബന്ധിച്ച് പ്രസിദ്ധീകരിച്ച കരട് മുന്‍ഗണന/മുന്‍ഗണനേതര പട്ടികയിലെ പരാതികളിലും ആക്ഷേപങ്ങളിലുമുളള പഞ്ചായത്ത് തല വെരിഫിക്കേഷന് കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ ജില്ലാ സപ്ലൈ ഓഫീസില്‍ സമര്‍പ്പിച്ച തളിപ്പറമ്പ് താലൂക്കിലെ 1104/ടിപിബി മുതല്‍ 1435/ടിപിബി നമ്പര്‍ വരെയുളള അപ്പീല്‍ അപേക്ഷകളിന്മേലുളള വിചാരണ 7ന് രാവിലെ 10 മുതല്‍ 2 മണി വരെ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. അപേക്ഷകരോ രേഖാമൂലം ചുമതലപ്പെടുത്തുന്നവരോ റേഷന്‍ കാര്‍ഡും അവകാശം തെളിയിക്കുന്നതിനുളള അസ്സല് രേഖകളും സഹിതം അപ്പീല്‍ കമ്മിറ്റി മുമ്പാകെ ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: