ഇരിക്കൂര്‍: ബസ് ഫാമിലി വാട്സ്ആപ്പ് കൂട്ടായ്മ കാരുണ്യ നിധി സ്വരൂപിച്ചു. ബ്ലാത്തൂര്‍ ഗാന്ധിവിലാസം എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ നന്ദയുടെ ചികിത്സാ ചിലവിലേക്കാണ് കണ്ണൂര്‍ ഇരിക്കൂര്‍ ബസ് ഫാമിലി എന്ന വാട്സ്ആപ്പ് കൂട്ടായ്മ കാരുണ്യ നിധി സ്വരൂപിച്ചത്. രക്താര്‍ബ്ബുദം ബാധിച്ച് മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന നന്ദനയുടെ ചികിത്സക്കായി 35 ലക്ഷത്തോളം രൂപയാണ് ആവശ്യമായി വന്നിട്ടുള്ളത്. ഇതറിഞ്ഞാണ് വാട്സ് ആപ്പ് പ്രവര്‍ത്തകര്‍ കാരുണ്യ നിധി സ്വരൂപിക്കാനായി രംഗത്തിറങ്ങിയത്. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന 4 ബസ്സുകള്‍ ധനസഹായ സ്വരൂപണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: