മീനച്ചില്‍ ഹിന്ദുമഹാസംഗമം 12 ന് തുടങ്ങും

Thursday 5 January 2017 10:20 pm IST

പാലാ: 25-മത് മീനച്ചില്‍ ഹിന്ദുമഹാസംഗമം വിവേകാനന്ദ ജയന്തി ദിനമായ12 മുതല്‍ 18 വരെ വെള്ളാപ്പാട് ദേവീക്ഷേത്ര സന്നിധിയില്‍ രാമകൃഷ്ണാനന്ദ സ്വാമി നഗറില്‍ നടക്കും. 12 ന് വൈകിട്ട് 4 ന് ചെത്തിമറ്റം പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ നിന്ന് വിവേകാനന്ദ ജയന്തി മഹാശോഭായാത്ര, 5.30 ന്‌ബേലൂര്‍ ശ്രീരാമകൃഷ്ണ മഠം സ്വാമി സ്വപ്രഭാനന്ദ മഹാരാജ് സംഗമ പതാക ഉയര്‍ത്തും. 6 ന് ബദരീനാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ഈശ്വരപ്രസാദ് നമ്പൂതിരി സംഗമ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സ്വാമി സ്വപ്രഭാനന്ദ മഹാരാജ് അദ്ധ്യക്ഷത വഹിക്കും. സാന്ദീപനി വാനപ്രസ്ഥാശ്രമത്തിന്റെ പ്രഖ്യാപനം ജസ്റ്റിസ് കെ. ടി. തോമസ് നിര്‍വ്വഹിക്കും. ആര്‍. എസ്. എസ്. സംസ്ഥാന ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ വിവേകാനന്ദ സന്ദേശവും, അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വാമദേവാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാക്ഷണവും നടത്തും. അഡ്വ. കെ. ആര്‍. ശ്രീനിവാസന്‍, കെ. എന്‍. വാസുദേവന്‍ എന്നിവര്‍ പ്രസംഗിക്കും. ജനുവരി 13 മുതല്‍ 18 വരെ എല്ലാ ദിവസവും രാവിലെ 6.30 ന് ഡോ. പി. സി. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ 'പ്രമേഹമുക്തഭാരതം' യോഗാ ക്ലാസ്സ്, 7 ന് സ്വാമി സ്വപ്രഭാനന്ദമഹാരാജിന്റെ ഉപനിഷത്ത് പഠനക്ലാസ്സ്. രണ്ടാം ദിവസം ജനുവരി 13 രാവിലെ 10 ന് ഭഗിനി നിവേദിതയുടെ 150-ാം ജ• വാര്‍ഷിക സംഗമം ഭഗിനീദിനം- മുഖ്യാതിഥി ഡോ. എം. ലക്ഷ്മികുമാരി, 2-ന് വനിത സംഗമം ഉദ്ഘാടനം പ്രീതി നടേശന്‍, അദ്ധ്യക്ഷ പ്രൊഫ. എം. ജെ. ജയശ്രീ. കുമാരി രേഷ്മാ ബാബു, ഡോ. ശാന്താകുമാരി എന്നിവര്‍ പ്രസംഗിക്കും. 6.45 ന് സത്‌സംഗ സമ്മേളനം ഉദ്ഘാടനം കുമ്മനം രാജശേഖരന്‍, മുഖ്യ പ്രഭാക്ഷണം കെ. പി. ശശികല ടീച്ചര്‍, അദ്ധ്യക്ഷന്‍ ഡോ. എസ്. സുകുമാരന്‍ നായര്‍. ജനുവരി 14 ന് രാവിലെ 10 ന് വേദപരിചയം പ്രൊഫ. പി. വി. വിശ്വനാഥന്‍ നമ്പൂതിരി ( ഋഗ്വേദം) വേദപ്രകാശ് (യജ്ജൂര്‍വേദം), ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി (സാമവേദം), ഗോപാലകൃഷ്ണ വൈദിക്(അഥര്‍വ്വവേദം). 2- ന് വിദ്യാഭ്യാസ സമ്മേളനം ഡോ.വി. എന്‍. രാജശേഖരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. അദ്ധ്യക്ഷന്‍ ഡോ. ദിലീപ് കുമാര്‍. പ്രൊഫ. ജയപ്രസാദ്, എന്‍. സി. റ്റി. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് 7- ന് സത്‌സംഗ സമ്മേളനം ഉദ്ഘാടനം പി. കെ. ഗോപി. പ്രഭാക്ഷണം ശ്രീനാഥ് കാര്യാട്ട്, അദ്ധ്യക്ഷന്‍ എ. കെ. സോമശേഖരന്‍. ജനു: 15 രാവിലെ 9 ന് സുദര്‍ശനം വിദ്യാര്‍ത്ഥി- യുവജനസംഗമം ഉദ്ഘാടനം പ്രതീഷ് നന്ദന്‍, പ്രഭാഷണം - വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, വരവേഗവിസ്മയം- കാര്‍ട്ടൂണിസ്റ്റ് അഡ്വ. ജീതേഷ്. 2-ന് ആയൂരാരോഗ്യസൗഖ്യം - ആരോഗ്യ സെമിനാര്‍., ഉദ്ഘാടനം ഡോ. പ്രതാപന്‍, അദ്ധ്യക്ഷന്‍ ഡോ. പി. ജി. രാമക്യഷ്ണ പിളള, ഡോ. രാം മോഹന്‍, ഡോ. പി. സി. ഹരികൃഷ്ണന്‍, ഡോ. എന്‍. കെ മാഹദേവന്‍ എന്നിവര്‍ പങ്കെടുക്കും. 7-ന് സത്‌സംഗമ സമ്മേളനം പ്രൊഫ. സി. എന്‍. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യപ്രാഭഷണം റ്റി.ജി. മോഹന്‍ദാസ്, അദ്ധ്യക്ഷന്‍ ഗോപിനാഥ് കല്ലമാക്കല്‍. ജനു: 16 രാവിലെ 10 ന് കാര്‍ഷികസമ്മേളനം ഉദ്ഘാടനം ഡോ. പുന്നന്‍ കുര്യന്‍, പ്രഭാഷണം ഡോ. അംബികദേവി. 2-ന് ആദ്ധ്യാത്മിക സദസ്സ്, 4 ന് സര്‍വൈശ്വര്യ പൂജ ആചാര്യന്‍ ഇല്ലത്തപ്പന്‍കാവ് ജനാര്‍ദ്ദനന്‍ നമ്പൂതിരി, 6.45 ന് സത്‌സംഗ സമ്മേളനം ഉദ്ഘാടനം അഡ്വ. എസ്. ജയസൂര്യന്‍, പ്രഭാഷണം, ഡോ. എന്‍. ഗോപാലകൃഷ്ണന്‍, അദ്ധ്യക്ഷന്‍ ശംഭുദേവ ശര്‍മ്മ. ജനു. 17 ഉച്ചയ്ക്ക് 2 ന് ആദ്ധ്യാത്മിക സദസ്സ്, പ്രഭാഷണം ഇല്ലത്തപ്പന്‍കാവ് ജനാര്‍ദ്ദനന്‍ നമ്പൂതിരി, വൈകിട്ട് 6.45ന് സമ്മേളനം ഉദ്ഘാടനം അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണം സ്വാമി ഉദിത് ചൈതന്യ. ജനു. 18 ഉച്ചക്കഴിഞ്ഞ് 2ന് ആത്മീയ സദസ്സ്, വൈകിട്ട് 6.30ന് സമാപന സമ്മേളനം, ഡോ. പി. ചിദംബരനാഥ് സ്മാരക വീരമാരുതി പുരസ്‌കാര സമര്‍പ്പണം. ഉദ്ഘാടനം സി. കെ. ജാനു, സമാപന സന്ദേശം ജെ. നന്ദകുമാര്‍, അദ്ധ്യക്ഷന്‍ സ്വാമി വിജയഭാസ്‌കരാനന്ദ. ഹിന്ദുസംഗമം രജതജൂബിലി പുരസ്‌കാരം മുതിര്‍ന്ന സംഘപ്രചാരകനും ബി.എം.എസ് മുന്‍ അഖിലേന്ത്യാ പ്രസിഡന്റ്ുമായ രാ.വേണുവിന് സമ്മാനിക്കും. ഈ വര്‍ഷത്തെ വീരമാരുതി പുരസ്‌ക്കാരം കെ.എം.ഉണ്ണികൃഷ്ണന് സരസ്സമ്മ ചിദംബരനാഥ് സമ്മാനിക്കും. വി. മുരളിധരന്‍, ബിജു കൊല്ലപ്പള്ളി എന്നിവര്‍ പ്രസംഗിക്കും. ഹിന്ദുമഹാസംഗമത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സംസ്‌കൃതി യുവജനോത്സവം. 8ന് അരുണാപുരം ശ്രീരാമകൃഷ്ണ സംസ്‌കൃത കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 ന് പ്രശസ്തനര്‍ത്തകി ഡോ. പത്മിനി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സമൂഹത്തിലെ അഗതികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ഈ പ്രദേശത്തെ ആദ്യകാല സന്യാസി ശ്രേഷ്ഠനായിരുന്ന രാമകൃഷ്ണാനന്ദസ്വാമിയുടെ പേരിലാണ് ഹിന്ദുസംഗമം നടക്കുന്നത്. 'ഹിന്ദുവെന്ന ചിന്ത നമ്മെ ബന്ധുവാക്കുന്നു' എന്നതാണ് സംഗമത്തിന്റെ ആപ്തവാക്യം. സനാതന ധര്‍മ്മം ആഴത്തില്‍ പഠിക്കുക, പ്രചരിപ്പിക്കുക, സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടൊപ്പം സേവനപ്രവര്‍ത്തനങ്ങള്‍ക്കും പ്രധാന്യം നല്കി. ആംബുലന്‍സ് സര്‍വ്വീസ്, പാലിയേറ്റീവ് കെയര്‍, ശവസംസ്‌കാര യൂണിറ്റുകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, രക്തദാനം, അവയവദാനം, വിദ്യാഭ്യാസപ്രവര്‍ത്തനം തുടങ്ങി വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ മാസ്‌കോട്ട് (മാനവസേവ ചാരിറ്റി ഓറിയന്റഡ് ട്രസ്റ്റ്) ന്റെ പേരില്‍ നടന്നു വരുന്നു. വൃദ്ധജനങ്ങള്‍ക്കായി ഭരണങ്ങാനത്ത് ആരംഭിക്കുന്ന സാന്ദീപനി വാനപ്രസ്ഥാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ഏറ്റവും പുതിയ പദ്ധതി.പ്രമേഹമുക്ത ഭാരതം, യോഗാക്ലാസ്സ്, ഉപനിഷത്ത് പഠന ക്ലാസ്സ്, വേദപരിചയം എന്നിവയാണ് ഈ വര്‍ഷത്തെ സംഗമത്തിന്റെ പ്രത്യേകതകള്‍. പത്രസമ്മേളനത്തില്‍ ഹിന്ദുമഹാസംഗമം ഭാരവാഹികളായ ഡോ. എന്‍.കെ മഹാദേവന്‍ , വി.മുരളിധരന്‍, കെ.എന്‍ വാസുദേവന്‍, ബിജു കൊല്ലപ്പള്ളി ഡോ. സുകുമാരന്‍ നായര്‍, ശംഭുദേവശര്‍മ്മ, റ്റി.എന്‍. രാജന്‍, കെ.ആര്‍ വിനേഷ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.