വൈക്കം: താലൂക്ക്് ആശുപത്രിയില്‍ മരുന്ന് മാറികുത്തിവെച്ച് പുത്രേഴത്ത് ശോഭന മരണപ്പെട്ട സംഭവത്തില്‍ പട്ടിക ജാതി മോര്‍ച്ച വൈക്കം നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ഉത്തരവാദികളായ ആശൂപത്രി ജീവനക്കാരെ രക്ഷപ്പെടുത്താനായി ചിലര്‍ നടത്തുന്ന നീക്കം അപലനിയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കുടുബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും ഡോക്ടറെ അറസ്റ്റു ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. പട്ടിക ജാതി മോര്‍ച്ച നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.കുണാകരന്‍ യോഗം ഉദ്ഘാടനം ചെയ്തു. മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി.ഹരി, പി.സി. ബിനേഷ്,തുങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: