ഉത്തരാഖണ്ഡും ഗോവയും ബിജെപി നേടുമെന്ന് സര്‍വ്വേ; പഞ്ചാബില്‍ കോണ്‍ഗ്രസ്

Friday 6 January 2017 3:02 am IST

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡും ഗോവയും ബിജെപിയും പഞ്ചാബ് കോണ്‍ഗ്രസും നേടുമെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് സര്‍വ്വേ. ഗോവയിലെ 40 അംഗ സഭയില്‍ ബിജെപി 20 മുതല്‍ 24 വരെ സീറ്റ് നേടി അധികാരം നിലനിര്‍ത്തും. കോണ്‍ഗ്രസിന് 13 മുതല്‍ 15 വരെ സീറ്റുകള്‍ ലഭിച്ചേക്കാം. കോണ്‍ഗ്രസ് ഭരണത്തിലുള്ള ഉത്തരാഖണ്ഡില്‍ 40 മുതല്‍ 46 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരം പിടിക്കും. പഞ്ചാബില്‍ 56 മുതല്‍ 62 വരെ (35 ശതമാനം) നേടി കോണ്‍ഗ്രസ് ഭരണത്തിലേറും. ബിജെപി സഖ്യത്തെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ആദ്മി രണ്ടാം സ്ഥാനത്തെത്തുമെന്നും സര്‍വ്വേ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.