വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

Friday 6 January 2017 10:21 am IST

കോഴിക്കോട്: ജില്ലയിലെ 12 തദ്ദേശഭരണ സ്ഥാപനങ്ങള്‍ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ചെക്യാട്, മൂടാടി, പുറമേരി, ചോറോട്, കിഴക്കോത്ത്, ചെറുവണ്ണൂര്‍, മടവൂര്‍, കൂത്താളി, മരുതേങ്കര, നാദാപുരം ഗ്രാമപഞ്ചായത്തുകള്‍, മേലടി, തൂണേരി ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവയാണ് ഭേദഗതികള്‍ സമര്‍പ്പിച്ചത്. കെ.എല്‍.ജി.എസ്.ഡി.പി വിഹിതം വകയിരുത്തിയ പ്രൊജക്ടുകള്‍ക്കും യോഗം അംഗീകാരം നല്‍കി. ഒളവണ്ണ, ഉണ്ണികുളം, കൊടിയത്തൂര്‍, തൂണേരി, പനങ്ങാട് ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികള്‍ക്കാണ് വ്യാഴാഴ്ചത്തെ യോഗം അംഗീകാരം നല്‍കിയത്. ജില്ലയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത, സംസ്ഥാന പദ്ധതികളുള്‍പ്പെടെ എല്ലാ പദ്ധതികളുടെയും അവലോകനം ഡി.പി.സി യോഗത്തില്‍ നടക്കേണ്ടതുണ്ടെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരും ജില്ലാതല ഉദ്യോഗസ്ഥരും ആവശ്യമായ രേഖകളുമായി ഡി.പി.സി യോഗത്തില്‍ ഹാജരാവണം. പദ്ധതി പൂര്‍ത്തീകരണത്തിനായി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ. ഷീല, ഡി.പി.സി അംഗങ്ങള്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.