അയ്യപ്പ ഭക്തന്‍ മുങ്ങി മരിച്ചു

Friday 6 January 2017 12:10 pm IST

കോട്ടയം: കോട്ടയം മീനച്ചിലാറില്‍ കുളിക്കാനിറങ്ങിയ അയ്യപ്പഭക്തന്‍ മുങ്ങി മരിച്ചു. മാഹി സ്വദേശി സുജീഷ് ആണു മരിച്ചത്. പാലാ കടപ്പാട്ടൂര്‍ അമ്പലത്തിന് സമീപമുള്ള കടവില്‍ ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് അപകടം. കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാവിലെ ആറ് മണിയോടെ കടവിന് താഴെയായി മൃതദേഹം കണ്ടെത്തുകയായിരുന്നു. നീന്തല്‍ വശമില്ലാതിരുന്ന സുജീഷ് കാല്‍തെറ്റി ആഴമുള്ള ഭാഗത്ത് വീണ് പോയതാകാം മരണകാരണമെന്നാണ് നിഗമനം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.