കോണ്‍ഗ്രസിന്റെ ആര്‍ബിഐ പിക്കറ്റിംഗില്‍ സംഘര്‍ഷം

Friday 6 January 2017 12:32 pm IST

തിരുവനന്തപുരം: നോട്ട് അസാധുവാക്കലിന് എതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആര്‍ബിഐ പിക്കറ്റിംഗില്‍ സംഘര്‍ഷം. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും കുപ്പിയും വലിച്ചെറിഞ്ഞു. പ്രധാനപ്പെട്ട നേതാക്കള്‍ അടക്കം നേതൃത്വം നല്‍കിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പോലീസ് വാഹനവും പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനത്തിന് മുകളില്‍ കയറിയ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. എ‌ഐ‌സിസി നിര്‍ദേശപ്രകാരമാണ് കോണ്‍ഗ്രസ് ആര്‍ബിഐ പിക്കറ്റ് ചെയ്തത്. നോട്ട് അസാധുവാക്കലിന് എതിരെ നടക്കുന്ന സമരങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെയും ആര്‍‌ബിഐയുടെ റീജിയണല്‍ ഓഫീസിന് മുന്നിലും പിക്കറ്റിംഗ് നടന്നത്. തിരുവനന്തപുരത്ത് ആര്‍‌ബി‌ഐയുടെ മുന്നില്‍ നടത്തിയ പിക്കറ്റിംഗ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം ആര്‍‌ബിഐയുടെ മെയിന്‍ ഗേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇതിനിടയിലാണ് പോലീസിന് നേരെ ആക്രമണമുണ്ടാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.