ചവറ: പന്മന നെറ്റിയാട് മീനത്തേതില്‍ അബ്ദുല്‍ മനാഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ പ്രതിയുടെ ശിക്ഷാ കാലാവധി വര്‍ധിപ്പിച്ച് കോടതി വിധി പ്രസ്താവിച്ചു. പന്മന മിടാപ്പള്ളി പുത്തന്‍പുര വടക്കതില്‍ ഷാനവാസിനെതിരെ മനാഫ് നല്കിയ അപ്പീല്‍ പരിഗണിച്ചാണ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസ് എട്ടര വര്‍ഷം കഠിനതടവിനും പതിനായിരം രൂപ പിഴ ഒടുക്കാനും വിധിച്ചത്. 2009 ഏപ്രില്‍ 20ന് രാത്രി എട്ടിന് പന്മന നെറ്റിയാട്ട് മുക്കിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഇരുകൂട്ടരും തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് പ്രതി മനാഫിന്റെ ഇടത് കൈപ്പത്തി വെട്ടിമാറ്റി. ചവറ പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ കരുനാഗപ്പള്ളി അസി.സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായി നാലരവര്‍ഷം കഠിനതടവിനും പതിനായിരം രൂപ പിഴ ഒടുക്കുവാനും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതിയായ ഷാനവാസ് നല്കിയ അപ്പീല്‍ തള്ളിയാണ് വാദിക്ക് അനുകൂലമായ കോടതിവിധിയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: