പ്രതിഷേധവുമായി ബിജെപി രംഗത്ത്

Friday 6 January 2017 2:41 pm IST

കൊട്ടാരക്കര: കുളിക്കടവില്‍ കുഴഞ്ഞുവീണു മരിച്ച വിനോദിന് ആവശ്യമായ സഹായം ചെയ്യാന്‍ ക്ഷേത്രജീവനക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് ബിജെപി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ ഉപരോധിച്ചു. കിളിമാനൂര്‍ ചൊട്ടയില്‍ കുന്നുവിള വീട്ടില്‍ വിനോദാണ് സബരിമലയിലേക്കുള്ള യാത്രാമധ്യേ കൊട്ടാരക്കരയില്‍ മരണപ്പെട്ടത്. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഭക്തനെ അത്യാഹിതം സംഭവിച്ചിട്ടും ആശുപത്രില്‍ എത്തിക്കാനോ സഹായം ചെയ്യാനോ തയാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. ഭക്തരുടെ പണത്തില്‍ മാത്രമാണ് ബോര്‍ഡിന് താല്‍പര്യമെന്നും ക്ഷേമകാര്യത്തില്‍ ഇടപെടാന്‍ ബോര്‍ഡ് തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണന്നും സമരത്തിന് നേതൃത്വം നല്‍കിയ ജില്ലാസെക്രട്ടറി വയയ്ക്കല്‍ സോമനും, കെ.ആര്‍.രാധാകൃഷ്ണനും പറഞ്ഞു. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരുടെ സുരക്ഷയില്‍ ബോര്‍ഡിനും ക്ഷേത്രഭാരവാഹികള്‍ക്കും ഉത്തരവാദിത്വമുണ്ടന്നും കടമ നിര്‍വഹിക്കാന്‍ അവര്‍ തയ്യാറാകണമെന്നും സോമന്‍ പറഞ്ഞു. സമരത്തെ തുടര്‍ന്ന് സം'വത്തിന്റെ ഗൗരവം ബോര്‍ഡിനെ ധരിപ്പിച്ചിട്ടുണ്ടന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇടപെട്ടു മരിച്ച വിനോദിന്റെ കുടുംബത്തിന് സഹായം നല്‍കാമെന്ന് ഉറപ്പ് നല്‍കിയെന്നും അറിയിച്ചതോടെയാണ് സമരം അവസാനിച്ചത്. നേതാക്കളായ അരുണ്‍, രഞ്ജിത്, ദീപു എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.