കണ്ണൂര്‍: സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ച തളാപ്പ് മിക്സഡ് യുപി സ്കൂള്‍ പ്രധാന അധ്യാപകന് കെ.കരുണാകരന് മാസ്റ്റര്‍ക്ക് ലഭിച്ച അവാര്‍ഡ് തുകയുമായി സ്കൂളില്‍ ആരംഭിച്ച കാരുണ്യഫണ്ട് അര്‍ബ്ബന്‍ ബാങ്കില്‍ ഫിക്സഡ് ഡപ്പോസിറ്റായി മാറ്റി. പ്രധാന അധ്യാപകന് ലഭിച്ച പത്തായിരം രൂപക്ക് പുറമെ സ്കൂള്‍ പിടിഎ സ്വരൂപിച്ച ഒരു ലക്ഷം രൂപയും രണ്ട് രക്ഷിതാക്കളും നല്കിയ തുകയാണ് നിക്ഷേപമായി നല്‍കിയിട്ടുള്ളത്. പത്ത് ലക്ഷം രൂപവരെ സ്വരൂപിച്ച് ഈ തുകയില്‍ നിന്നും ലഭിക്കുന്ന പലിശ ഉപയോഗിച്ച് തളാപ്പ് സ്കൂളിലെ നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളുള്പ്പെടെ നല്‍കുകയെന്ന ലക്ഷ്യം വെച്ചാണ് പദ്ധതി ആവിഷ്ക്കരിച്ചത്. കാരുണ്യ ഫണ്ട് കൈമാറുന്ന ചടങ്ങ് സ്കൂളില്‍ വെച്ച് നടന്നു. ചടങ്ങില്‍ അര്‍ബ്ബന്‍ ബാങ്ക് പ്രസിഡന്റും എംആര്‍എസ് ട്രസ്റ്റ് ചെയര്‍മാനുമായ കെ പ്രമോദ്,ഹെഡ്മാസ്റ്റര് കെ കരുണാകരന്, അര്‍ബ്ബന്‍ ബാങ്ക ജനറല്‍ മാനേജര്‍ പി.രൂപ, പിടിഎ പ്രസിഡന്റ് എം.പി.രാജേഷ്, സ്റ്റാഫ് സെക്രട്ടറി സുചിത്ര, എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: