ചാലവയല്‍ നികത്തി സബ്‌സ്‌റ്റേഷന്‍ നിര്‍മ്മിക്കരുത് : ടി.ടി.റംല

Friday 6 January 2017 9:44 pm IST

കതിരൂര്‍: പാട്യം, കതിരൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ചാലവയല്‍ നികത്തി കെ.എസ്.ഇ.ബി.സബ്‌സ്‌റ്റേഷന്‍ നിര്‍മ്മിക്കാന്‍ പാടില്ലെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസമിതി സ്ഥിരം സമിതി അധ്യക്ഷ ടി.ടി.റംല പറഞ്ഞു. മാര്‍ച്ച് അവസാന വാരംവരെ വെള്ളം കെട്ടിനില്ക്കുന്ന തണ്ണീര്‍തടം കൂടിയായ ചാലവയല്‍ നികത്തുന്നതോടെ സമീപ പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടാവും. ചാലവയലില്‍ നിന്ന് മാറ്റി പരിസ്ഥിതിക്ക് ദോഷമില്ലാത്ത സ്ഥലത്താണ് സബ്‌സ്‌റ്റേഷന്‍ നിര്‍മ്മിക്കേണ്ടത്. കുടിവെള്ളം മുട്ടിച്ചു കൊണ്ടുള്ള വികസനം ആപത്താണ്.വയലുകളും, തണ്ണീര്‍തടങ്ങളും സംരക്ഷിച്ച് കൃഷിയിടമാക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ നയം ഇതിനെതിരെയുള്ള പ്രവര്‍ത്തനം ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതാണ്. ചാലവയല്‍ മികച്ച കൃഷിയിടമാക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും റംല പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.