ഇപിഎഫ് ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി

Friday 6 January 2017 7:19 pm IST

ന്യൂദല്‍ഹി: എംപ്ലോയീസ് പെന്‍ഷന്‍ സ്‌ക്കീം(ഇപിഎഫ്) ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി തൊഴില്‍ മന്ത്രാലയം വിജ്ഞാപനം ഇറക്കി. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഇപ്പോള്‍ ലഭിക്കുന്നവര്‍ക്കും മറ്റ് അംഗങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. ഈ മാസം 31നകം ആധാര്‍ നമ്പര്‍ എന്റോള്‍ ചെയ്യേണ്ടതാണ്. ആനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അംഗങ്ങള്‍ ആധാര്‍ നമ്പറിനോടൊപ്പം ഇവ കൂടി ഹാജരാക്കണം. 1. തൊഴിലുടമ നല്‍കുന്ന തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തിയ ഇപിഎഫ്ഒയുടെ തിരിച്ചറിയല്‍ രേഖ. 2. തിരിച്ചറിയല്‍ കാര്‍ഡ്(വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, െ്രെഡവിങ് ലൈസന്‍സ്, ഗസറ്റഡ് ഓഫീസറോ, തഹസില്‍ദാരോ നല്‍കിയ ഫോട്ടോ പതിച്ച രേഖ ഇവയിലേതെങ്കിലും). എന്നിവയാണ് ഹാജരാക്കേണ്ടത്. ഇപിഎഫ് ഫീല്‍ഡ് ഓഫീസര്‍മാര്‍ മുഖേന ഇവ ചെക്ക് ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാറെന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.