പമ്പാ സംഗമം 8ന്

Friday 6 January 2017 7:22 pm IST

ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പമ്പാസംഗമം എട്ടിന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. മൂന്ന് പവിത്രനദികളുടെ സംഗമസ്ഥാനമായ ത്രിവേണിയിലെ പമ്പാ രാമമൂര്‍ത്തി മണ്ഡപത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. മന്ത്രി ജി. സുധാകരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ആന്റോ ആന്റണി എം.പി, രാജു എബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം കെ.രാഘവന്‍ എന്നിവര്‍ സംബന്ധിക്കും. അജയ് തറയില്‍ ഉപഹാര സമര്‍പ്പണം നടത്തും. ഒന്‍പതിന് ശബരിമല തീര്‍ഥാടന സാക്ഷാത്ക്കാരം എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ പ്രമുഖ ചരിത്ര ഗവേഷകനായ ഡോ. എം.ജി ശശിഭൂഷണ്‍ വിഷയാവതരണം നടത്തും. അഖില ഭാരത അയ്യപ്പസേവാ സംഘം പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, അയ്യപ്പസേവാസമാജം ഉപാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേവസ്വം റിക്രൂട്ട്‌മെന്റ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും . വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ഉദ്ഘാടനം ചെയ്യും. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി മുഖ്യാതിഥിയാകും. വനംമന്ത്രി കെ രാജു, കര്‍ണ്ണാടക ഊര്‍ജമന്ത്രി ഡി.കെ ശിവകുമാര്‍, ആന്ധ്രാ എന്‍ഡോവ്‌മെന്റ് മന്ത്രി പി. മാണിക്യലറാവു, തെലങ്കാന മന്ത്രി എ. ഇന്ദ്രകിരണ്‍ റെഡ്ഡി, കര്‍ണ്ണാടക മന്ത്രി രുദ്രപ്പ മാനപ്പ ലമണി, വി.എസ് ശിവകുമാര്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ശബരിമലയുടെ തത്വമസി എന്ന സന്ദേശം ലോകമെമ്പാടും പകര്‍ന്നുനല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആത്മീയ സാംസ്‌ക്കാരിക സംഗമം സംഘടിപ്പിക്കുന്നത് .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.