ദര്‍ശന സൗകര്യം വാഗ്ദാനം നല്‍കി; സന്നിധാനത്ത് പണം തട്ടുന്ന സംഘങ്ങള്‍ വിലസുന്നു

Friday 6 January 2017 8:38 pm IST

ശബരിമല: സന്നിധാനത്ത് വേഗത്തില്‍ ദര്‍ശന സൗകര്യം ക്രമീകരിക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ വിലസുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പണം വാങ്ങി ബാരിക്കേടിനുള്ളില്‍ തീര്‍ത്ഥാടകരെ കയറ്റിവിട്ട സംഭവത്തില്‍ ഡോളി തൊഴിലാളികളായ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. ഏറ്റവും മുന്നിലുള്ള ക്യൂവാണെന്ന് തെറ്റദ്ധരിപ്പിച്ച് ഭക്തരെ മരക്കൂട്ടത്തെ ബാരിക്കേഡില്‍ കയറ്റിവിട്ട സംഭവവും ഉണ്ടായിട്ടുണ്ട്. സന്നിധാനത്തെ വിവിധ മേഖലകളില്‍ ജോലി നോക്കുന്നവര്‍ക്ക് ദേവസ്വം വിജിലന്‍സ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാറുണ്ട്. ഈ കാര്‍ഡ് ഡ്യൂട്ടിയിലുള്ള പോലീസുകാരെ കാണിച്ചാണ് തീര്‍ത്ഥാടകരെ കടത്തിവിടുന്നത്. ഇത്തരം സംഘങ്ങള്‍ മരക്കൂട്ടം ഭാഗത്ത് തമ്പടിച്ചുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കി. താത്ക്കാലിക തൊഴിലാളികളും ഇതര സംസ്ഥാന്ക്കാരുമാണ് തട്ടിപ്പിന് പിന്നില്‍. മകരവിളക്ക് അടുത്തതോടെ പമ്പയിലും മരക്കൂട്ടം മുതല്‍ വലിയ നടപ്പന്തല്‍വരെ മണിക്കൂറുകള്‍ നിരയില്‍ നിന്നാല്‍ മാത്രമേ ദര്‍ശനം സാദ്ധ്യമാകൂ. ഈ അവസരം മുതലാക്കിയാണ് തട്ടിപ്ുകാര്‍ രംഗപ്രവേശം ചെയ്യുന്നത്. തിരിച്ചറിയാല്‍ കാര്‍ഡ് ധരിച്ചെത്തു്‌നന ഇവര്‍ ബന്ധുക്കളാണെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചാണ് പ്രത്യേക നിരയിലേക്ക് കയറ്റി വിടുന്നത്. മണിക്കൂറുകളോളംെ നിരയില്‍ കാത്തുനിന്ന് തളരുന്ന തീര്‍ത്ഥാടകരെ സമീപിച്ച് പണം നല്‍കിയാല്‍ പതിനെട്ടാംപടി കയറ്റി വിഐപി ദര്‍ശനം വാങ്ങിത്തരാം എന്നുപറഞ്ഞാണ് തട്ടിപ്പ്. വരുംദിവസങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുന്നതോേെടാ ഇവരുടെ തട്ടിപ്പും വ്യാപകമാകും. ഇതര സംസ്ഥാന തീര്‍ത്ഥാടകരാണ് തട്ടിപ്പിന് ഇരയാകുന്നവരില്‍ ഏറിയപങ്കും. പോലീസിന്റെ കണ്ണില്‍ പെടാതെയാണ് ഇവര്‍ തീര്‍ത്ഥാടകരെ കാന്‍വാസുചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.