കേരള രാഷ്ട്രീയം വഴിത്തിരിവില്‍

Friday 6 January 2017 9:44 pm IST

എല്‍ഡിഎഫിന്റെ കേരള ഭരണത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നുകഴിഞ്ഞു. സിപിഐയുടെ മന്ത്രിമാര്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. ഭരണം തൃപ്തികരമല്ലെന്നും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നുമുള്ള യാഥാര്‍ത്ഥ്യമാണ് കാനം ഉറക്കെ പ്രഖ്യാപിച്ചത്. മുന്നണി ഭരണത്തില്‍ ഏകോപനമില്ലെങ്കില്‍ ആ ഭരണം പരാജയത്തിലേക്ക് പോകുമെന്നത് ഏത് നിരക്ഷരകുക്ഷിക്കും പ്രവചിക്കാം. ഇപ്പോള്‍ നിയമസഭയില്‍ ഒരു സീറ്റ് മാത്രമുള്ള ബിജെപിയുടെ സാന്നിധ്യം കേരളത്തില്‍ വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണല്ലോ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റില്‍ വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം കള്ളപ്രചാരണത്തിനുള്ള മറുപടിയാണെന്നും ഇനിയെങ്കിലും ഇത് അവസാനിപ്പിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചത് ജനാധിപത്യബോധം അല്‍പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഇടതു-വലതു മുന്നണി നേതൃത്വം ചെവിക്കൊള്ളണം. ബിജെപി ജയിച്ച മൂന്ന് സീറ്റുകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം കൂടിയത് കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ അംഗീകരിക്കുന്നതിന്റെ തെളിവായി കുമ്മനം ചൂണ്ടിക്കാട്ടുകയുണ്ടായി. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ ദുര്‍ഗതി കേരളത്തില്‍ സിപിഎമ്മിനും വരുമെന്ന ഒ. രാജഗോപാല്‍ എംഎല്‍എയുടെ പ്രവചനം യാഥാര്‍ത്ഥ്യമാകാനുള്ള സാഹചര്യമാണ് ഉരുത്തിരിയുന്നത്. സിപിഎമ്മിന്റെ മാത്രമല്ല കോണ്‍ഗ്രസിന്റെയും ഗതി പതനത്തിലേക്കെന്നാണ് വെള്ളിയാഴ്ചത്തെ യുഡിഎഫ് മാര്‍ച്ചും തെളിയിക്കുന്നത്. എല്‍ഡിഎഫിന്റെ കേരള ഭരണത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നുകഴിഞ്ഞു. സിപിഐയുടെ മന്ത്രിമാര്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. ഭരണം തൃപ്തികരമല്ലെന്നും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നുമുള്ള യാഥാര്‍ത്ഥ്യമാണ് കാനം ഉറക്കെ പ്രഖ്യാപിച്ചത്. മുന്നണി ഭരണത്തില്‍ ഏകോപനമില്ലെങ്കില്‍ ആ ഭരണം പരാജയത്തിലേക്ക് പോകുമെന്നത് ഏത് നിരക്ഷരകുക്ഷിക്കും പ്രവചിക്കാം. ഇപ്പോള്‍ നിയമസഭയില്‍ ഒരു സീറ്റ് മാത്രമുള്ള ബിജെപിയുടെ സാന്നിധ്യം കേരളത്തില്‍ വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണല്ലോ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റില്‍ വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം കള്ളപ്രചാരണത്തിനുള്ള മറുപടിയാണെന്നും ഇനിയെങ്കിലും ഇത് അവസാനിപ്പിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചത് ജനാധിപത്യബോധം അല്‍പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഇടതു-വലതു മുന്നണി നേതൃത്വം ചെവിക്കൊള്ളണം. ബിജെപി ജയിച്ച മൂന്ന് സീറ്റുകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം കൂടിയത് കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ അംഗീകരിക്കുന്നതിന്റെ തെളിവായി കുമ്മനം ചൂണ്ടിക്കാട്ടുകയുണ്ടായി. സിപിഎം-സിപിഐ തര്‍ക്കം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമാണ് നഷ്ടപ്പെടുത്തുന്നത്. സിപിഎം ഭരണത്തിലേറിയാല്‍ പിന്നെ അരങ്ങേറുക കെടുകാര്യസ്ഥതയും ചേരിപ്പോരും അനാസ്ഥയുമാണ്. കേരളത്തിലെ ജനങ്ങള്‍ ഇത് സഹിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത് വര്‍ഗശത്രുക്കളെപ്പോലെയാണ് സിപിഎമ്മിലെ വിരുദ്ധപക്ഷക്കാര്‍ ഏറ്റുമുട്ടിയത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇക്കുറിയും സ്ഥിതിഗതികളില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. യുഎപിഎ ചുമത്തുന്ന കാര്യത്തിലുള്ള തര്‍ക്കവും സിപിഎം-സിപിഐ പോര് രൂക്ഷമാക്കുകയുണ്ടായി. സിപിഎം കൈയേറിയ ഭൂമിക്ക് ചുളുവില്‍ പട്ടയം നല്‍കില്ലെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ നിലപാടെടുത്തത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നതാണ്. ഭരണത്തിലിരിക്കുന്ന ഒരു കക്ഷി സഹകക്ഷിയെ കൈയേറ്റക്കാര്‍ എന്നു വിളിച്ചതുതന്നെ വരാനിരിക്കുന്ന ഏറ്റുമുട്ടലുകളുടെ കേളികൊട്ടാണ്. കോണ്‍ഗ്രസ് നോട്ട് നിരോധനത്തിനെതിരെയും, കേരളത്തില്‍ അരി കിട്ടുന്നില്ലെന്ന് ആരോപിച്ചും നടത്തുന്ന പ്രക്ഷോഭത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറസ്റ്റിലായിരിക്കുകയാണ്. കേരളത്തില്‍ ഇടതു-വലതു മുന്നണികളുടെ ഏക ആയുധം ഏതു പ്രശ്‌നത്തിലും പ്രക്ഷോഭം സംഘടിപ്പിച്ച് ജനജീവിതം സ്തംഭിപ്പിക്കുക എന്നതാണ്. ക്രിയാത്മകമായ ഒരു നിര്‍ദ്ദേശവും മുന്നോട്ട് വയ്ക്കാനില്ല എന്നതുതന്നെ ഇവരുടെ രാഷ്ട്രീയ പാപ്പരത്തത്തിന് അടിവരയിടുന്നു. ജനങ്ങളോടല്ല, അവനവനോടും പാര്‍ട്ടികളോടുമാണ് ഇവര്‍ക്ക് പ്രതിബദ്ധത. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് റദ്ദാക്കലിനെതിരെ നടന്ന പ്രക്ഷോഭത്തിലും യുഡിഎഫിന്റെ മുദ്രാവാക്യം അരിയായിരുന്നല്ലോ. കര്‍ഷകരുടെ സര്‍ക്കാര്‍ എന്നുപറഞ്ഞ് അധികാരത്തില്‍ കയറിയ ഇടതുമുന്നണി പമ്പിംഗ് സബ്‌സിഡി നല്‍കാതെ, 2015 ല്‍ കൃഷി ഇറക്കിയവരെ ഒഴിവാക്കി എന്നു മാത്രമല്ല, സബ്‌സിഡി തുക അനുവദിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയുമില്ല. സിപിഎം-സിപിഐ പാര്‍ട്ടികള്‍ ഇപ്പോള്‍ പരസ്പരം പരിഹസിക്കുന്നതിലാണ്, ഭരണത്തിലല്ല ശ്രദ്ധിക്കുന്നത് എന്നതിന്റെ തെളിവല്ലേ ബിനോയ് വിശ്വത്തെ പി. ജയരാജന്‍ സ്വപ്‌നജീവി എന്ന് പരിഹസിച്ചത്. മുഖ്യമന്ത്രിയുടെ വകുപ്പിനെപോലും സിപിഐ സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഐ വാദത്തെ ഖണ്ഡിച്ച് വല്യേട്ടന്‍ ചമയുകയാണ്. കേരളത്തില്‍ നടക്കുന്നത് ഭരണമാണോ, കൂട്ടുകക്ഷികളുടെ തമ്മലടിയാണോ എന്ന ആശയക്കുഴപ്പത്തിലാണ് സാധാരണ ജനങ്ങള്‍. ഇവിടെ ജനങ്ങള്‍ക്ക് ലഭിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതുപോലുള്ള സദ്ഭരണമാണ്. ഇടതു-വലതു മുന്നണികളുടെ ജനവിരുദ്ധ ഭരണം അവസാനിപ്പിച്ചുകൊണ്ടല്ലാതെ ഇതിനു കഴിയില്ല. ഈ സത്യം ജനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ തിരിച്ചറിയുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച പ്രാതിനിധ്യവും, ഇപ്പോള്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.