എന്‍ടിയു ജില്ലാ സമ്മേളനം മാവേലിക്കരയില്‍

Friday 6 January 2017 9:18 pm IST

ആലപ്പുഴ: ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ സമ്മേളനം 21, 22 തീയതികളില്‍ മാവേലിക്കര ഗവ. ടിടിഐയില്‍ നടക്കും. 21ന് വൈകിട്ട് 3.30ന് ജില്ലാ പ്രവര്‍ത്തകയോഗം നടക്കും. 22ന് രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ 9.40ന്ധ്വജാരോഹണം. 9.50ന് എന്‍ടിയു ജില്ലാ പ്രസിഡന്റ് കെ. മധുസൂദനന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം ഡോ. എന്‍.ജയചന്ദ്രന്‍ (പാനല്‍ ഫിസിഷ്യന്‍ ഫോര്‍ ഗുജറാത്ത് ഗവര്‍ണ്ണര്‍) ഉദ്ഘാടനം ചെയ്യും. എന്‍ടിയു സംസ്ഥാന സെക്രട്ടറി ആര്‍.ജിഗി, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, എന്‍ജിഒ സംഘ് ജെ. മഹാദേവന്‍ എന്‍ടിയു ജില്ല സെക്രട്ടറി മനോജ് കുമാര്‍, കെ. എസ്. അജിത്ത് കുമാര്‍, ഹരി എസ്. നായര്‍ എന്നിവര്‍ സംസാരിക്കും. 11.25ന് വിദ്യാഭ്യാസ സമ്മേളനം എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ജോ. സെക്രട്ടറി രാജേഷ് കമ്മത്ത്, അദ്ധ്യക്ഷത വഹിക്കും. കെ. ഉണ്ണികൃഷ്ണന്‍, ജെ. ഹരീഷ്‌കുമാര്‍ , എം.ആര്‍.പ്രസാദ്, പി.ശ്രീജിത്ത്, മോഹന കണ്ണന്‍ എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.