ആലപ്പുഴ: പിണറായി വിജയന് അധികാരത്തില്‍ എത്തിയതുമുതല്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്ത്വമില്ലാതായെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്. വിദേശ വനിതകളെപ്പോലും വെറുതെ വിടാത്ത അക്രമികളുടെ സങ്കേതമായി കേരളം മാറി.
ആലപ്പുഴ നഗരത്തില്‍ പരിസ്ഥിതി സ്ഥാപനത്തില്‍ ഇന്റേണര്ഷിപ്പിനെത്തിയ ഭൂട്ടാന് യുവതിയെ പട്ടാപ്പകല്‍ അപമാനിക്കാന്‍ ശ്രമിച്ചത് ഇതിനുദാഹരണമാണ്. കേസ് നിസ്സാര വത്കരിക്കാന്‍ പിണറായി സര്‍ക്കാരിന്റെ ശ്രമം ഉപേക്ഷിക്കണമെന്നും കുറ്റക്കാരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: