ചേര്‍ത്തല: ഗവ.ഗേള്‍സ് ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപകന് കെ.വി പീറ്ററിനെ സസ്പെന്‍ഡ് ചെയ്തു. സമീപത്തെ എയ്ഡഡ് സ്കൂളിലെ ഡിവിഷന് കുറവ് പരിഹരിക്കുന്നതിന് സഹായിച്ചെന്നുള്ള പരാതിയെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആന്‍ഡ് വിജിലന്‍സ് ഓഫീസറാണ് സസ്പെന്‍ഡ് ചെയ്തത്.
2016 ജൂണ്‍ എട്ടിന് ക്രമപ്രകാരമല്ലാതെ ടിസികള്‍ നല്കി സ്കൂളില്‍ നിന്നും ഏതാനും വിദ്യാര്‍ത്ഥികളെ സമീപത്തെ എയ്ഡഡ് സ്കൂളിലെ ഡിവിഷന് കുറവ് പരിഹരിക്കാന്‍ എത്തിച്ചതായും ഇതിനായി പ്രഥമാദ്ധ്യാപകന് പാരിതോഷികം കൈപ്പറ്റിയെന്നും കാട്ടി മുനിസിപ്പല്‍ പതിനെട്ടാം വാര്‍ഡ് ചക്കാലവെളി കണ്ണന് ഡിപിഐയ്ക്ക് പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല ഡിഇഒയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു. ഡിഇഒ നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സസ്പെന്ഷന് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: