തൊടുപുഴ: അക്ഷരശ്ലോകത്തില്‍ മികച്ച പ്രകടനവുമായി സഹോദരങ്ങള്‍. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജയകൃഷ്ണന് യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും എട്ടാം തരം വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന് ഹൈസ്കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനവുമാണ് മലയാളം അക്ഷരശ്ലോകത്തില്‍ ലഭിച്ചത്.
ജയകൃഷ്ണന് സംസ്കൃതം അക്ഷര ശ്ലോകത്തിനും, പ്രശ്നോത്തരിയിലും ഒന്നാം സ്ഥാനം ഉണ്ട്. ഇരുവരും നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. അച്ഛന് രാജശേഖരന് ഇതേ സ്കൂളിലെ സംസ്കൃതം അധ്യാപകനും അമ്മ കൈരളി, വലിയ തോവാള സ്കൂളിലെ സംസ്കൃതം അധ്യാപികയുമാണ്. അമ്മയുടേയും അച്ഛന്റേയും ശിക്ഷണത്തിലാണ് ഇരുവരുടേയും പഠനം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും മലയാളം അക്ഷര ശ്ലോകത്തില്‍ ജയകൃഷ്ണന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. അനുജന് ഹരികൃഷ്ണനും കഴിഞ്ഞ വര്‍ഷം അക്ഷരശ്ലോകത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: