അമ്പലപ്പുഴ: ഹയര്‍ സെക്കന്ററി വിഭാഗം സംഘനൃത്ത മത്സര ഫലപ്രഖ്യാപനത്തിനു ശേഷം വിധികര്‍ത്താക്കള്‍ക്കു നേരെ കയ്യേറ്റം, വേദിയില്‍ സംഘര്‍ഷം. ഇന്നലെ രാത്രിയില്‍ എട്ടോടെ ഹയര്‍ സെക്കന്ററി വിഭാഗം മത്സരഫലം പ്രഖ്യാപിച്ച ശേഷമാണ് കായംകുളം സെന്റമേരീസ് ഹയര്‍ സെക്കന്റെ റി സ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് വേദി സംഘര്‍ഷഭരിതമാക്കിയത്. ഈ ഇനത്തില്‍ മത്സരിച്ച സ്കൂളിലെ ഒരു മത്സരാര്‍ത്ഥി മത്സരത്തിനിടെ കുഴഞ്ഞു വീണിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയ അദ്ധ്യാപകരോട് വിധികര്‍ത്താക്കള്‍ ഇത് കുഴപ്പമില്ലന്നും മത്സരത്തില്‍ പരിഗണിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്ഫലം പ്രഖ്യാപിച്ചപ്പോള്‍ ഈ സ്കൂളിനെ മൂന്നാംസ്ഥാനം പോലും കൊടുത്തിരുന്നില്ല ഇതില്‍ കുപിതരായ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് വിധികര്‍ത്താക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി രംഗം ശാന്തമാക്കിയെങ്കിലും മത്സരാര്‍ത്ഥികള്‍ വിധികര്ത്താക്കെതിരെ ശക്തമായ ആരോപണ ത്തില്‍ ഉറച്ചു നിന്നു. തുടര്‍ന്ന് മത്സരത്തിന്റെ വീഡിയോ ദൃശ്യം കണ്ട് ശേഷം തീരുമാനമെടുക്കാമെന്ന സംഘാടക സമിതിയുടെയും പോലീസിന്റേയും ഉറപ്പിനെ തുടര്‍ന്നും അപ്പീലിന് പരിഗണിക്കാമെന്ന് അറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: