തൊടുപുഴ: അപ്പീലുമായി എത്തി ഒന്നാംസ്ഥാനം കരസ്ഥമാക്കി അനന്ദു ഉല്ലാസ്. തുടര്‍ച്ചയായി മൂന്നാം തവണയാണ് മോണോക്ട് ഒന്നാംസ്ഥാനത്തിന് അനന്ദു അര്‍ഹനാകുന്നത്.വെള്ളയാംകുടി സെന്റ്. ജെറോംസ് എച്ച്എസ്എസിലെ പന്ത്രണ്ടാം തരം വിദ്യാര്‍ത്ഥിയാണ്. പുറ്റിങ്ങല്‍ ദുരന്തം ഒരു വെളിച്ചപ്പാടിന്റെ സങ്കടമായി അവതരിപ്പിച്ചാണ് ഒന്നാം സ്ഥാനം നേടിയത്.
കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ 4ാം സ്ഥാനം ലഭിച്ചിരുന്നു. തനിച്ചുള്ള പഠനമായിരുന്നു ഇതുവരെയെങ്കിലും ഈ വര്‍ഷം ജി.കെ പന്നാംകുഴിയുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. കഴിഞ്ഞ ജില്ലാ കലോത്സവത്തില്‍ നാടക മത്സരത്തില്‍ മികച്ച നടനുള്ള അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ മോണോ ആക്ടും മിമിക്രിയും പഠിപ്പിക്കുന്ന ഈ മിടുക്കന് കാഞ്ചിയാര്‍ വൈശ്യം പറമ്പില്‍ ഉല്ലാസ് രജനി ദമ്പതികളുടെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: