കോടിക്കുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവം

Friday 6 January 2017 9:24 pm IST

തൊടുപുഴ:  പടിഞ്ഞാറെ കോടിക്കുളം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ആരംഭിച്ചു. 14ന് സമാപിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അയ്യമ്പിള്ളി എന്‍ ജി സത്യപാലന്‍, ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ കെ എന്‍ രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.ഇന്ന് രാവിലെ പതിവ് പൂജകള്‍, 8.30ന് കാഴ്ചശീവേലി, 9.30ന് കലശപൂജകള്‍, 10.30ന് കലശാഭിഷേകം, വൈകിട്ട് 5ന് നടതുറക്കല്‍, 5.30ന് കാഴ്ചശീവേലി, 6.30ന് ദീപാരാധന, 7ന് പ്രസാദവിതരണം, 8ന് കുട്ടികളുടെ കലാപരിപാടികള്‍, 8ന് രാവിലെ പതിവ് പൂജകള്‍, രാത്രി 8ന് പ്രഭാഷണം, 10ന് വൈകിട്ട്  8ന് ഗാനമേള, 12ന് വൈകിട്ട് 7.30ന് പ്രഭാഷണം, 13ന് പൂയംമഹോത്സവം, വൈകിട്ട് 5ന് താലപ്പൊലി കാവടിഘോഷയാത്ര, തുടര്‍ന്ന് എതിരേല്‍പ്പ്, 8ന് കാവടിയാട്ടം തുടര്‍ന്ന് മഹോത്സവ സദ്യ, 10.30ന് പള്ളിവേട്ട, 14ന് വൈകിട്ട് 5ന് ആറാട്ട് പുറപ്പെടല്‍, 6.30ന് ആറാട്ട് കടവില്‍ ദീപാരാധന, തുടര്‍ന്ന് ആറാട്ട് ഘോഷയാത്ര, 8ന് ആറാട്ട് എതിരേല്‍പ്പ്, വലിയകാണിക്ക, ആറാട്ട് സദ്യ എന്നിവ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.