ചാലക്കുടി: നിര്‍മ്മല ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികളില്‍ അനിശ്ചിത കാല സമരം തുടരുന്നു.മൂന്ന് ദിവസം പിന്നിട്ട സമരത്തില്‍ വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കോളേജ് മാനേജ്മെന്റ് തയ്യാറാകുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അമിത ഫീസ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ കോളേജ് കഴിഞ്ഞ ദിവസം ഉപരോധിച്ചിരുന്നു, സമരത്തെ തുടര്‍ന്ന് ടൗണില്‍ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി. മേലൂരിലുള്ള കോളേജ് ക്യാമ്പസ് കാണിച്ചു അഡ്മിഷന് നല്‍കുകയാണ് ചെയ്യുന്നത്.
മേലൂര്‍ കുന്നപ്പിള്ളിയിലുള്ള ക്യമ്പസിന്റെ ഫീസാണ് യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത ചാലക്കുടിയിലും വാങ്ങുന്നത്. പോട്ടയില്‍ പുതിയ കോളേജ് പണിത് മാറ്റും എന്ന് ഉറപ്പും നല്‍കിയിരുന്നതായും പറയുന്നുഎന്നാല്‍ പുതിയ കോളേജിന്റെ ഒരു പ്രവര്‍ത്തനവും പോട്ടയില്‍ തുടങ്ങിയിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ വിവിധ ഡിഗ്രി കോഴ്സുകളിലേക്കും ഫാഷന്‍ ഡിസൈനിംങ്ങ് അടക്കമുള്ള കോഴ്സുകളിലേക്കുമാണ് ഇവിടെ പ്രവേശനം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: