കടമ്പേരി: കടമ്പേരി ഫ്രണ്ട്സ് മുതിരക്കാലിന്റെ ആഭിമുഖ്യത്തില്‍ ഗുരുവന്ദനം പരിപാടി നടത്തി. ചടങ്ങില്‍ മുതിര്‍ന്ന അധ്യാപകരെയും ഉന്നതസ്ഥാനത്തിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും റിട്ട സോയില്‍ കണ്സര്വ്വേഷന് റീജിയണല്‍ ഡയരക്ടര്‍ എ.കെ.നാരായണന് പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് കേരളം അഭിമുഖീകരിക്കുന്ന മദ്യലഹരിയും മാലിന്യപ്രശ്നവും എന്ന വിഷയത്തില്‍ കെ.വി.ഹരിദാസന് ബോധവത്കരണ ക്ലാസ് നടത്തി. പോള ലക്ഷ്മണന്, കെ.പി.ജയശ്രീ, കെ.സി.ദീപു എന്നിവര്‍ സംസാരിച്ചു. എ.രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. എം.രേവതി സ്വാഗതവും ജിതിന് കൃഷ്ണ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: