പ്ലാന്റ് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഒഴിവ്

Friday 6 January 2017 9:50 pm IST

കണ്ണൂര്‍: കരിമ്പം ജില്ലാ മണ്ണ് പരിശോധന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സസ്യാരോഗ്യ ക്ലിനിക്കില്‍ ഡിസ്ട്രിക്ട് പ്ലാന്റ് ഹെല്‍ത്ത് സ്‌പെഷലിസ്റ്റിനെ 25000 രൂപ പ്രതിമാസ വേതനത്തില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം എസ് സി അഗ്രിക്കള്‍ച്ചര്‍ എന്റമോളജി/എം എസ് സി അഗ്രിക്കള്‍ച്ചറല്‍ പാത്തോളജി അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചറല്‍ സയന്‍സിലുള്ള ബിരുദാനന്തര ബിരുദം, 5 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. സര്‍വ്വീസില്‍ നിന്നും വിരമിച്ച കാര്‍ഷിക സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ 18 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ രേഖകള്‍ സഹിതം ഹാജരാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.