രാകേന്ദു സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം

Friday 6 January 2017 10:03 pm IST

കോട്ടയം: സി.കെ. ജീവന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 12 മുതല്‍ എം ടി സെമിനാരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന രാകേന്ദു സംഗീതോത്സവത്തോട് അനുബന്ധിച്ചുള്ള സാഹിത്യോത്സവം ഇന്ന് മുതല്‍ ബസേലിയസ് കോളജില്‍ നടക്കും. രാവിലെ 9ന് ജില്ലയിലെ കോളജ്-സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടക്കുന്ന ചലച്ചിത്രഗാന ആലാപനമത്സരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോളജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രണയഗാനങ്ങളുടെ ആലാപനമത്സരവും ഉച്ചകഴിഞ്ഞ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓഎന്‍വി ഗാന ആലാപനമത്സരവും നടക്കും. സാഹിത്യ അക്കാദമിയുമായി ചേര്‍ന്ന് ബസേലിയോസ് കോളേജില്‍ ചൊവ്വാഴ്ച നടത്തുന്ന ഓഎന്‍വി സാഹിത്യ സെമിനാര്‍ ഡോ എം. തോമസ് മാത്യു ഉദ്ഘാടനം ചെയ്യും. അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍, ഡോ. പി. സോമന്‍, കെ.വി. സജയ്, ഡോ. മ്യൂസ് മേരി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വൈകുന്നേരം അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ വിശിഷ്ടാതിഥി ആയിരിക്കും. ചലച്ചിത്ര അക്കാദമിയുമായി ചേര്‍ന്ന് ബുധനാഴ്ച നടത്തുന്ന മലയാള ചലച്ചിത്രഗാനം: ചരിത്രം, സാഹിത്യം, സംഗീതം സെമിനാര്‍ ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ ബീന പോള്‍ ഉദ്ഘാടനം ചെയ്യും. രമേശ് ഗോപാലകൃഷ്ണന്‍, ഡോ പി.എസ്. രാധാകൃഷ്ണന്‍, ഷിബുമുഹമ്മദ്, സി.എസ്. മീനാക്ഷി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അന്വേഷണങ്ങള്‍: ഡോ. സെല്‍വി സേവ്യര്‍ (ബസേലിയോസ് കോളജ്, ഫോണ്‍ 9495319425).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.