കക്കൂസ് മാലിന്യം വഴിയരികില്‍ തള്ളിയ വാഹനം നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

Friday 6 January 2017 10:08 pm IST

മറവന്‍തുരുത്ത് : കൃഷീഭവനും വിദ്യാലയത്തിനും സമീപം പതിവായി കക്കൂസ് മാലിന്യം തള്ളിയിരുന്ന ചേര്‍ത്തല തൈക്കട്ട്‌ശേരി സ്വദേശികളെയൂം വാഹനവും തലയോലപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് ചാര്‍ജ് ചെയ്തു. കഴിഞ്ഞ കുറേ നാളുകളായി പതിവായി ഇവിടെ രാത്രി സമയത്ത് കക്കൂസ് മാലിന്യം തള്ളി കടന്നുപോയിരുന്ന വാഹനം അന്‍സാരിഹംസ,ശരത്ത്,ഹരി,സിനിക്‌സ് എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ പതിയിരുന്ന് പിടികൂടുകയായിരുന്നു. തടയുന്നതിനിടയില്‍ വാഹനം നാട്ടുകാരെ ഇടിച്ചിട്ട് കടന്നുപോകാനും ശ്രമമുണ്ടായി. പോലീസ് സ്റ്റേഷനില്‍ തടിച്ച്കൂടിയ ജനത്തിന്റെ ആവശ്യപ്രകാരം വെള്ളമടിച്ച് ക്ലീന്‍ ചെയ്തു. പ്രതികളുടെ സുരക്ഷയെ ഭയന്ന് പോലീസ് തന്നെ ക്ലീന്‍ ചെയ്തത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.