കടനാട് സര്‍വ്വീസ് സഹകരണബാങ്കിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം

Friday 6 January 2017 10:13 pm IST

പാലാ: കടനാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡാ ഫീസിന്റെയും കോര്‍ ബാങ്കിംഗ് സംവിധാനം, ഇ-പൈസ, മൈബാങ്ക് മൊബൈല്‍ ആപ്, എസി ആംബുലന്‍സ് സര്‍വ്വീസ്, നവീകരിച്ച നീതിസ്റ്റോര്‍ എന്നിവയുടെയും ഉദ്ഘാടനം ഇന്ന്് നടക്കും. വൈകിട്ട് 5ന് കൊല്ലപ്പള്ളി ബാങ്ക് അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി എം.എം. മണി നവീകരിച്ച ബാങ്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കോര്‍ ബാങ്കിംഗും, ഇ-പൈസ സംവി ധാനവും സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനും, മൈ ബാങ്കിംഗ് ആപ് ജില്ലാ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളവും ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ജെയ്‌സണ്‍ പുത്തന്‍കണ്ടം അധ്യക്ഷത വഹിക്കും. ലാലിച്ചന്‍ ജോര്‍ജ് ഉപഹാരസമര്‍പ്പണം നടത്തും. കടനാട് ഫൊറോന വികാരി ഫാ.ഡോ. അഗസ്റ്റിന്‍ കൂട്ടിയാനി മുന്‍ പ്രസിഡന്റുമാരെ ആദരിക്കും. നീതി മെഡിക്കല്‍സ്റ്റോറിന്റെ ഉദ്ഘാടനം കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് ജോര്‍ജ് സി. കാപ്പനും ആംബുലന്‍സ് സര്‍വ്വീസിന്റെ ഉദ്ഘാടനം കോട്ടയം ജോ.രജിസ്ട്രാര്‍ എം.ബിനോയികുമാറും നിര്‍വ്വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ജെയ്‌സണ്‍ പുത്തന്‍കണ്ടം കെ.ബി. സതീഷ് കുന്നേല്‍, അഡ്വ. തങ്കച്ചന്‍ വഞ്ചിക്കചാലില്‍, അഡ്വ. ആന്റണി ഞാവള്ളില്‍, അഡ്വ. ഷിലു കെ.പി, വിപിന്‍ ശശി, ടോജോ ജോണ്‍, പി.പി. തോമസ്, ഭാസ്‌കരവര്‍മ്മ രാജാ, എന്‍.പി. ചന്ദ്രശേഖരന്‍, ലില്ലി മാത്യു, സീനാ സജീവ്, സോണിയാ റോയി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.