വലവൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവം കൊടിയേറി

Friday 6 January 2017 10:14 pm IST

പാലാ: ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. രണ്ടാം ഉത്സവമായ ഇന്ന് രാവിലെ 10മുതല്‍ ഉത്സവബലി,വിശേഷാല്‍ പൂജകള്‍ നടക്കും. വൈകിട്ട് തിരുവാതിര, ശാസ്ത്രീയനൃത്ത സന്ധ്യ, മൂന്നാം ദിവസമായ ഞായറാഴ്ച രാവിലെ 10മുതല്‍ ഉത്സവബലിയും പ്രസാദമൂട്ടും, വൈകിട്ട് അക്ഷരശ്ലോകം, കീര്‍ത്തന സന്ധ്യ, പിന്നല്‍ തിരുവാതിര, മണിമേളം ഗാനമേള. തിങ്കളാഴ്ച രാവിലെ 10മുതല്‍ ഉത്സവബലി, വൈകിട്ട് 3.30ന് മൂലസ്ഥാനത്തേയ്ക്കുള്ള എഴുന്നള്ളത്ത്, രാത്രി 10ന് നൃത്തനാടകം. അഞ്ചാം ദിവസമായ ചൊവ്വാഴ്ച രാവിലെ 9.30മുതല്‍ കാഴ്ചശ്രീബലി, വൈകിട്ട് 5.30മുതല്‍ മേജര്‍ സെറ്റ് പഞ്ചവാദ്യം, രാത്രി 7.30മുതല്‍ ഭരതനാട്യം, ചാക്യാര്‍കൂത്ത്, 11ന് പള്ളിവേട്ട, ബുധനാഴ്ച രാവിലെ 8.30മുതല്‍ ആറാട്ട്, തുടര്‍ന്ന് ആറാട്ട് കടവില്‍ നിന്ന് തിരിച്ചെഴുന്നള്ളത്ത്, വലിയ കാണിക്ക എന്നിവയാണ് പരിപാടികള്‍.