സംഭവം പട്ടാപ്പകല്‍ നടുറോഡില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനെ ഡിഫിഗുണ്ടകള്‍ വെട്ടിവീഴ്ത്തി

Friday 6 January 2017 10:35 pm IST

നെയ്യാറ്റിന്‍കര: പട്ടാപ്പകല്‍ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ യുവമോര്‍ച്ചപ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിവീഴ്ത്തി. കൊല്ലയില്‍ പഞ്ചായത്തിലെ മഞ്ചവിളാകത്ത് യുവമോര്‍ച്ച ചാരുവിളാകം യൂണിറ്റ് സെക്രട്ടറി ചാരുവിളാകം ലക്ഷംവീട് കോളനിയില്‍ ശരത്തി(19)നെ ആണ് ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ നടുറോഡില്‍ വെട്ടിവീഴ്ത്തിയത്.
മരപ്പണിക്കാരനായ ശരത് ഉച്ച കഴിഞ്ഞ് മൂന്നിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ധനുവച്ചപുരം പാര്‍ക്ക് ജംഗ്ഷനുസമീപം മാരകായുധങ്ങളുമായി നിന്ന നാലംഗ ഡിഫിഗുണ്ടാസംഘം ശരത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കൈയിലുണ്ടായിരുന്ന വാളുകൊണ്ടു വെട്ടുകയും ചെയ്തു. തലയില്‍ വെട്ടേറ്റ ശരത്തിന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയതിനാല്‍ ശരത്തിനെ കൊല്ലാനുള്ള ശ്രമം ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു. വെട്ടേറ്റു നിലത്തു വീണ ശരത്തിനെ നാട്ടുകാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ധനുവച്ചപുരം ലക്ഷംവീടു കോളനിയില്‍ ക്രൈസ്തവ കുടുംബത്തില്‍പെട്ട ശരത്ത് ധനുവച്ചപുരം ഐടിഐയിലെ പഠനകാലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. പഠനശേഷം യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചു. നിലവില്‍ യുവമോര്‍ച്ച ചാരുവിളാകം യൂണിറ്റ് സെക്രട്ടറിയാണ്. യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതു മുതല്‍ സിപിഎം ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ ശരത്തിനുനേരെ ആക്രമണം നടത്താനാരംഭിച്ചിരുന്നു. മഞ്ചവിളാകം പ്രദേശത്ത് സിപിഎം കഴിഞ്ഞ കുറെ ദിവസങ്ങളായി നരനായാട്ടു നടത്തുകയാണെന്നും ഇതിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അക്രമികളില്‍ ഒരാളെ പോലീസ് പിടികൂടിയെങ്കിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളഞ്ഞ് പ്രതിയെ ബലം പ്രയോഗിച്ച് ഇറക്കികൊണ്ട് പോയി.

ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ വെട്ടേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകന്‍
ശരത്തിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.