തിരുവനന്തപുരം: ഇന്നലെ ബിജെപിയുടെ കൗണ്‍സിലര്‍മാര്‍ നടത്തിയ ഉപവാസ സമരത്തിനെതിരെ മേയര്‍ നടത്തിയ പ്രസ്താവന ലക്ഷക്കണക്കിന് നഗരവാസികളുടെ ഇടയില്‍ നിന്ന് നടത്തിയ ഒളിച്ചോട്ടമായിരുന്നെന്നാണ് നഗരസഭയിലെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുമല അനില്‍ ആരോപിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നോട്ടീസ് കൊടുക്കാതെ തന്നെയാണ് സമരപരിപാടി നഗരസഭയില്‍ സംഘടിപ്പിക്കുന്നത്. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്താണ് ബിജെപി കൗണ്‍സിലര്‍മാര്‍ സമരം നടത്തിയത്. ജനപിന്തുണയല്ലാതെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. കുടിവെള്ളം ഉപയോഗിച്ച് പ്ലാസ്റ്റിക് കുപ്പികള്‍ ക്വണ്സിലര്മാര് തന്നെ മാറ്റി. കഴിഞ്ഞ ഒരുവര്‍ഷം സമസ്തമേഖലയിലും പരാജയപ്പെട്ട നഗരസഭാഭരണം ജനവഞ്ചനയുടെ ഒരുവര്‍ഷമായിരുന്നു എന്നും, നഗരസഭയുടെ ഭരണം ദയനീയ പരാജയമായിരുന്നുവെന്നും തിരുമല അനില്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: