വിളപ്പില്‍: റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടും ഗ്രാമ പ്രദേശങ്ങളില്‍ പത്ത്രൂപ നാണയത്തിന് വിലക്ക്. പലയിടത്തും വാക്കുതര്‍ക്കങ്ങളും കൈയേറ്റങ്ങളും നടക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉണ്ടായതിനെ തുടര്‍ന്ന് പത്ത് രൂപ നാണയം സ്വീകരിക്കണമെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.
കാട്ടാക്കട, നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ ചില വാണിജ്യ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളിലാണ് പത്തുരൂപ നാണയങ്ങള്‍ സ്വീകരിക്കാന്‍ വിമുഖത. ആട്ടോറിക്ഷകളിലും പത്തുരൂപ നാണയം നല്കിയാല് സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ചിലര്‍ നാണയം പിന്‍വലിച്ചതായി വ്യാജപ്രചരണം നടത്തുന്നുണ്ട്.
സോഷ്യല്‍ മീഡിയകള്‍ വഴി ഇത്തരത്തില്‍ ഒരു കുപ്രചാരണം നടക്കുകയും തുടര്‍ന്ന് നാണയം സ്വീകരിക്കാന്‍ വ്യാപാരികള്‍ വൈമുഖ്യം കാണിക്കാന്‍ കാരണമായി. അവസരം മുതലെടുത്ത് നാണയ ശേഖരണത്തിനായി വന്‍ റാക്കറ്റുകളും രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: