കര്‍ഷകമോര്‍ച്ച ഉപരോധിച്ചു

Friday 6 January 2017 10:48 pm IST

നെയ്യാറ്റിന്‍കര: ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ കര്‍ഷകമോര്‍ച്ച ഉപരോധിച്ചു. പള്ളിച്ചല്‍, വെങ്ങാനൂര്‍, കല്ലിയൂര്‍, അതിയനൂര്‍ പ്രദേശങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണുവാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷക മോര്‍ച്ച ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ ഉപരോധിച്ചത്. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജി.പി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ ഗോപന്‍ ഉദ്ഘാടനം ചെയ്തു. കുടിവെള്ളക്ഷാമം താത്കാലികമായി ശമിപ്പിക്കാന്‍ നെയ്യാര്‍ ഡാമില്‍ നിന്ന് കനാല്‍ വഴി വെള്ളം തുറന്നുവിടണമെന്നും അദേഹം ആവശ്യപ്പെട്ടു. എന്‍.പി. ഹരി, അതിയനൂര്‍ ശ്രീകുമാര്‍, കല്ലിയൂര്‍ പത്മകുമാര്‍, സുരേഷ് തമ്പി, തിരുപുറം ബിജു, അഡ്വ പൂഴികുന്ന് ശ്രീകുമാര്‍, മഞ്ചന്തല സുരേഷ്, രാജേന്ദ്രന്‍, കൂട്ടപ്പന മഹേഷ്, നിലമേല്‍ ഹരി, സന്തോഷ്, പൂവാര്‍ വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.