ആവിഷ്‌കാര സ്വാതന്ത്ര്യം: കമലിന് അവകാശമില്ല-അലി അക്ബര്‍

Friday 6 January 2017 10:56 pm IST

കോഴിക്കോട്: ഒരു പരാമര്‍ശത്തിന്റെ പേരില്‍ സിനിമാ രംഗത്ത് നിന്ന് തിലകനെന്ന മഹാനടനെ കുടിയിറക്കാന്‍ കൂട്ടുനിന്നവരാണ് ഇന്ന് ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ആണയിടുന്നതെന്ന് സംവിധായകന്‍ അലി അക്ബര്‍. മോഹന്‍ലാല്‍, എം.ടി, അഭിപ്രായസ്വാതന്ത്ര്യം, ഇടത് ഫാസിസത്തിനെതിരെ സാംസ്‌കാരിക സംഗമം എന്ന പേരില്‍ കോഴിക്കോട് നടന്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിലകനെ സിനിമയില്‍ നിന്ന് പുറത്താക്കിയത് കമലാണ്. ബി. ഉണ്ണികൃഷ്ണനെപ്പോലുള്ളവരും ഇതിന് കൂട്ടുനിന്നു, തിലകനെ വീണ്ടും സിനിമയിലെത്തിച്ചെന്ന കുറ്റത്തിന് സംഘടനയില്‍ നിന്ന് താന്‍ ബഹിഷ്‌കൃതനാക്കപ്പെട്ടു. ഏഴു വര്‍ഷമായി ഇവര്‍ തന്നെ പുറത്തു നിര്‍ത്തയിരിക്കുകയാണ്. ഇത്തരക്കാരാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി നടിക്കുന്നത്. ടി. എ. റസാഖിനെപ്പോലെയുള്ള കലാകാരന്മാരെ അവഗണിച്ച ഭരണക്കാരും സിനിമാ സംഘടനക്കാരും ഇവരുടെ നിലപാടു മൂലം പട്ടിണി കിടക്കുന്ന കലാകാരന്മാരെ തിരിഞ്ഞുനോക്കുന്നില്ല. സിനിമാ രംഗത്തും സംഘടനയിലും രാഷ്ട്രീയം കലര്‍ത്തിയത് കമലും ഉണ്ണികൃഷ്ണനുമാണ്. അതിന് മുമ്പ് സിനിമാ രംഗത്ത് ചുവപ്പ് കലര്‍ന്നിരുന്നില്ല. അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എം.ടി പ്രസ്താവന പിന്‍വലിച്ച് ജനങ്ങളോട് മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോടുണ്ടെങ്കില്‍ അദ്ദേഹത്തെ നേരില്‍ കണ്ട് ഈ അഭിപ്രായം പങ്കുവെക്കണമെന്നുണ്ടായിരുന്നു. തന്റെ കൊട്ടാരത്തിന് മുമ്പില്‍ നിരപരാധികളെ കൊന്നൊടുക്കി ശവശരീരങ്ങള്‍ കൊട്ടാരവഴിയില്‍ ഉപേക്ഷിക്കുന്ന തുഗ്ലക്കിനോടാണ് പ്രധാനമന്ത്രിയെ അദ്ദേഹം ഉപമിച്ചത്. അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.